ജനവാസ മേഖലയില്‍ പ്രസവിച്ച പുലിയെ മയക്കുവെടിവെച്ച് പിടികൂടാന്‍ ധാരണ

പാലക്കാട് ഉമ്മിനിയില്‍ ജനവാസ മേഖലയില്‍ പ്രസവിച്ച പുലിയെ മയക്കുവെടിവെച്ച് പിടികൂടാന്‍ ധാരണ. ഇതിനായി വനം വകുപ്പില്‍നിന്ന് അനുമതി തേടും. പുലിയെ പിടികൂടി ഉള്‍വനത്തില്‍ ഉപേക്ഷിയ്ക്കും
പാലക്കാട് ധോണി ഉമ്മിനിയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ പ്രസവിച്ച പുലിയെ മയക്കുവെടി വെച്ച് പിടികൂടാനാണ് തീരുമാനം. ഇതിന് വനം വകുപ്പിന്റെ പ്രത്യേക അനുമതി വേണം.

രാത്രി കാലങ്ങളില്‍ പുലിയെ കണ്ടെത്താന്‍ സെര്‍ച്ച് ലൈറ്റുമായി വാഹനങ്ങളില്‍ പരിശോധന നടത്തും. പുലിയെ നിയന്ത്രണ പരിധിയില്‍ ലഭിച്ചാല്‍ മയക്കുവെടിവെച്ച് പിടികൂടും. മനുഷ്യജീവന് അപകടകരമാവുന്ന സാഹചര്യമുണ്ടായാല്‍ വെടിവെയ്ക്കുന്നതിനുള്ള പ്രത്യേക അനുമതിയും വേണം.

പ്രദേശവാസികള്‍ ആശങ്കയില്‍ കഴിയുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ഉന്നതതല യോഗം പാലക്കാട്ട് ചേര്‍ന്നിരുന്നു. പുലി പ്രസവിച്ച രണ്ടു കുഞ്ഞുങ്ങളിലൊന്നിനെ പുലിതന്നെ കൊണ്ടുപോയി. ഒരെണ്ണം വനംവകുപ്പിന്റെ പരിചരണത്തിലാണ്. ആദ്യ ദിവസം ചെറിയ കെണി സ്ഥാപിച്ചതും പുലി ഒരു കുഞ്ഞിനെ എടുത്തുകൊണ്ടുപോയതും വനം വകുപ്പിനെതിരേ അമര്‍ഷമുണ്ടാക്കിയിരുന്നു.

അപടകട സാധ്യതയുള്ളതിനാല്‍ പ്രദേശത്തെ കാടുകള്‍ വെളുപ്പിട്ടുണ്ട്. പുലി വീണ്ടുമെത്തിയെന്ന് നാട്ടുകാര്‍ പറഞ്ഞതോടെ കഴിഞ്ഞ രാത്രിയിലും പരിശോധന നടന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News