സംസ്ഥാനത്ത് സ്‌കൂളുകള്‍ പൂര്‍ണമായി അടക്കില്ല. 10, 11, 12 ക്ലാസുകള്‍ ഓഫ് ലൈനായി തുടരും

സംസ്ഥാനത്ത് സ്‌കൂളുകള്‍ പൂര്‍ണമായി അടക്കില്ല. 10, 11, 12 ക്ലാസുകള്‍ ഓഫ്ലൈനായി തുടരും. കോളജ് ക്ലാസുകളും ഓഫ്ലൈനായിത്തന്നെ തുടരും. ഇന്ന് സംസ്ഥാനത്ത് ഇന്ന് 46,387 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

വരുന്ന രണ്ട് ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും എന്നതാണ് മറ്റൊരു സുപ്രധാന തീരുമാനം. സമ്ബൂര്‍ണ അടച്ചിടല്‍ എന്നോ ലോക്ക്ഡൗണ്‍ എന്നോ വിശദീകരിക്കുന്നില്ല എങ്കിലും, പുറത്തിറങ്ങാന്‍ സാക്ഷ്യപത്രം വേണമെന്നതടക്കമുള്ള നിയന്ത്രണങ്ങള്‍ വരുന്ന രണ്ട് ഞായറാഴ്ചകളില്‍ ഉണ്ടാകും. അവശ്യകാര്യങ്ങള്‍ക്കോ അവശ്യസര്‍വീസുകള്‍ക്കോ മാത്രമേ പുറത്തിറങ്ങാന്‍ അനുമതിയുണ്ടാകൂ.

മാളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടാന്‍ തീരുമാനിക്കുന്നില്ല. പകരം ഈ സ്ഥാപനങ്ങള്‍ സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. തീയറ്ററുകള്‍ അടക്കം സമ്ബൂര്‍ണമായി അടച്ചുപൂട്ടില്ല.

ഓരോരോ ജില്ലകളിലും രോഗികളുടെ എണ്ണത്തിന് അനുസരിച്ച് പല വിഭാഗങ്ങളായി തിരിച്ച് വികേന്ദ്രീകൃതമായിട്ടാകും നിയന്ത്രണങ്ങള്‍ വരിക. ഓരോ ഇടങ്ങളിലും രോഗബാധിതരുടെ എണ്ണത്തിനും ആശുപത്രിസൗകര്യങ്ങളും അനുസരിച്ച് എങ്ങനെയുള്ള നിയന്ത്രണങ്ങള്‍ വേണമെന്ന കാര്യം അതാത് ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനിക്കാം. നേരത്തേ ടിപിആര്‍ അടിസ്ഥാനപ്പെടുത്തിയായിരുന്നു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഇത്തവണ അത് രോഗബാധിതരുടെ എണ്ണത്തെയും ആശുപത്രി സൗകര്യത്തെയും അടിസ്ഥാനപ്പെടുത്തിയാകും.

ഇന്നത്തെ കണക്കനുസരിച്ച് പ്രതിദിനരോഗികളുടെ വര്‍ദ്ധന പതിനായിരത്തിന് അടുത്ത് എത്തിയ തിരുവനന്തപുരത്തും, എറണാകുളത്തും കടുത്ത നിയന്ത്രണങ്ങളുണ്ടാകും എന്നുറപ്പാണ്. രണ്ടിടത്തും ഏതാണ്ട് നാല്‍പ്പതിനായിരത്തിനും അമ്ബതിനായിരത്തിനും ഇടയിലാണ് കൊവിഡ് രോഗികളുടെ ആകെ എണ്ണം. ടിപിആറും അമ്ബതിനോടടുത്താണ്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ കൊവിഡ് ഒന്നാംതരംഗകാലത്തേത് പോലെ കൊവിഡ് വാര്‍ റൂം വീണ്ടും തുടങ്ങും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel