മുംബൈയിലെ സ്‌കൂളുകള്‍ തിങ്കളാഴ്ച വീണ്ടും തുറക്കും

മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും തുറക്കാന്‍ തീരുമാനമായി. മഹാരാഷ്ട്രയിലെ മറ്റ് ഭാഗങ്ങളിലും സ്‌കൂളുകള്‍ വീണ്ടും തുറക്കണമെന്ന ആവശ്യമുയര്‍ന്നതായി സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപെ പറഞ്ഞിരുന്നു.

മഹാരാഷ്ട്രയിലെ സ്‌കൂളുകള്‍ അടുത്ത ആഴ്ച മുതല്‍ എല്ലാ ക്ലാസുകള്‍ക്കും തുറക്കുവാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്വാദ് ഇന്ന് അറിയിച്ചു. എല്ലാ സ്‌കൂളുകളും കൊവിഡ് പ്രോട്ടോക്കോളുകള്‍ നിലവിലുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ജനുവരി 24 മുതല്‍ ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം വരെയുള്ള ക്ലാസുകള്‍ കോവിഡ് പ്രോട്ടോക്കോളുകളോടെ വീണ്ടും തുറക്കുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിര്‍ദ്ദേശം അംഗീകരിച്ചെന്നും വര്‍ഷ ഗെയ്ക്വാദ് പറഞ്ഞു.

പുതിയ ഒമൈക്രോണ്‍ വകഭേദത്തിനിടയില്‍ ഡിസംബര്‍ മുതല്‍ കോവിഡ് കേസുകളുടെ എണ്ണം പെരുകാന്‍ തുടങ്ങിയതിനാല്‍ ഈ മാസം ആദ്യമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഫെബ്രുവരി 15 വരെ അടച്ചിടുമെന്ന് പ്രഖ്യാപിച്ചിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News