കുടുംബവഴക്ക്; ഭർത്താവിന്റെ അറുത്തെടുത്ത തലയുമായി ഭാര്യ പൊലീസ്‌സ്റ്റേഷനിൽ

ആന്ധ്രാപ്രദേശില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ തലയറുത്തു കൊന്ന ഭാര്യ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ചിറ്റൂര്‍ ജില്ലയിലെ റെനിഗുണ്ടയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി നടന്നാണ് യുവതി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. 53കാരനായ ഭശ്യാം രവിചന്ദ്രന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഭാര്യ വസുന്ധരയെ (50) അറസ്റ്റ് ചെയ്തു.

വസുന്ധര കീഴടങ്ങിയതിനു പിന്നാലെ പൊലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ കുടുംബവീട്ടില്‍നിന്നാണ് രവിചന്ദ്രന്റെ ശരീരം കണ്ടെത്തിയത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകം എന്നു പൊലീസ് അറിയിച്ചു.

ക്ഷേത്രനഗരമായ തിരുപ്പതിയിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള റെനിഗുണ്ട ടൗണിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here