കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് സാമ്പത്തികസഹായം; മുഖ്യമന്ത്രി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രതിമാസ സാമ്പത്തിക സഹായത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക അനുവദിച്ചു.

കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 5000/- രൂപയാണ് ലഭിക്കുക. വ്യവസ്ഥകള്‍ക്ക് അനുസൃതമായി മൂന്ന് വര്‍ഷക്കാലം ഈ തുക കുടുംബങ്ങള്‍ക്ക് ലഭിക്കും. വിവിധ ജില്ലകളിലെ ഗുണഭോക്താക്കള്‍ക്കായി 19 ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News