‘നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് സമ്മര്‍ദ്ദം മൂലമല്ല, സാധാരണക്കാരെ ഓര്‍ത്ത്’; വിശദീകരണവുമായി കാസര്‍കോട് കലക്ടര്‍

‘നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് സമ്മര്‍ദ്ദം മൂലമല്ല, സാധാരണക്കാരെ ഓർത്തിട്ടാണെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത്. സംസ്ഥാനം കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനിടെ കാസർകോട് ജില്ലയിൽ പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചത് വിവാദത്തിലായിരുന്നു. ഇതിനിടെയാണ് വിശദീകരണവുമായി കലക്ടര്‍ നേരിട്ട് രംഗത്തുവന്നിരിക്കുന്നത്.

പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചത് സമ്മർദ്ധത്തെ തുടർന്നല്ലെന്നും സംസ്ഥാന സർക്കാർ പരിഷ്കരിച്ച പ്രോട്ടോക്കോൾ അനുസരിച്ചാണ് നിരോധനം പിൻവലിച്ചതെന്നുമാണ് കളക്ടർ ഫേസ്ബുക്ക് പേജിലൂടെ നൽകിയ വിശദീകരണം. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിന് അനുസരിച്ചാണ് നിയന്ത്രണം വേണ്ടതെന്നാണ് പുതിയ പ്രോട്ടോക്കോളെന്നും ഇക്കാരണത്താലാണ് പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചതെന്നും കളക്ടർ പറയുന്നു.

‘തനിക്ക് വ്യക്തിപരമായി ഈ തിരുമാനത്തോട് യോജിപ്പാണ്. ആവശ്യമില്ലെങ്കിൽ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ്? ലോക്ഡൗൺ ബാധിക്കുന്നത് തന്നെപ്പോലുള്ള ശമ്പളക്കാരെയല്ല. സാധാരണക്കാരെയാണ്. റിക്ഷാ ഡ്രൈവർമാരാണ് കഴിഞ്ഞ ലോക്ഡൗൺ കാലയളവിൽ ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്തതെന്നും കളക്ടർ വിശദീകരിക്കുന്നു. കളക്ടർ സമ്മർദ്ധത്തിന് വഴങ്ങിയെന്ന പ്രചരണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മറുപടിയെന്നുമാണ് കളക്ടർ ഫേസ്ബുക്കിൽ കുറിക്കുന്നത്.

അതേസമയം, കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ കൊല്ലം ജില്ലയിൽ ഇന്നലെ മുതൽ പൊതുപരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തി കലക്ടർ അഫ്സാന പർവീൺ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.മുൻകൂട്ടി നിശ്ചയിച്ചതും അല്ലാത്തതുമായ എല്ലാ പൊതുപരിപാടികളും ജില്ലയിൽ ഇതിനോടകം തന്നെ നിരോധിച്ചിട്ടുണ്ട്. തുടർച്ചയായ മൂന്നാം ദിവസവും ടെസ്റ്റ് പോസിറ്റീവ് നിരക്ക് 30 ന് മുകളിൽ എത്തിയതിനാലാണ് അധിക നിയന്ത്രണം ഏർപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News