പാലക്കാട് അട്ടപ്പാടിയില്‍ മോഷണ പരമ്പര. അഗളി ടൗണില്‍ അഞ്ച് കടകളിലാണ് മോഷണം നടന്നത്. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ്, ജനകീയ ഹോട്ടല്‍, ആധാരമെഴുത്ത് ഓഫിസ്, ഇറച്ചിക്കടകള്‍ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കഴിഞ്ഞ രാത്രിയിലാണ് സംഭവം. കടകളുടെ ചില്ലുകള്‍ തകര്‍ത്തും പൂട്ടുകള്‍ പൊളിച്ചുമാണ് അകത്തുകടന്നത്. സാധനസാമഗ്രികള്‍ നശിപ്പിയ്ക്കുകയും ചെയ്തിട്ടുണ്ട്. പണവും ഭക്ഷണ സാധനങ്ങളും നഷ്ടമായിട്ടുണ്ട്. മോഷണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലിസ് ലഭിച്ചു.
അഗളി സ്വദേശികളായ അഖിൽ , കൃഷ്ണൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. രണ്ടു പേരും മദ്യലഹരിയിലാണ്. ഇരുവരുടെയും ദൃശ്യങ്ങൾ മോഷണസമയത്ത് സിസിടിവിയിൽ പതിഞ്ഞിരുന്നു.
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.