വനിത ഏഷ്യാ കപ്പ്; വാനോളം പ്രതീക്ഷകളുമായി ഇന്ത്യൻ പെൺപട ഇന്ന് കളിക്കളത്തിൽ

വനിത ഏഷ്യാ കപ്പിൽ ഇന്ത്യ ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങുന്നു. ഏഴരയ്ക്ക് നടക്കുന്ന മത്സരത്തിൽ ഇറാനാണ് ഇന്ത്യയുടെ എതിരാളികൾ. മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ടീം ക്യാംപിൽ കൊവി‍ഡ് ബാധ റിപ്പോർട്ട് ചെയ്തെങ്കിലും തകർപ്പൻ സംഘവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. അതിഥി ചൗഹനാണ് ഇന്ത്യയുടെ ​ഗോൾവല കാക്കുന്നത്. ക്യാപ്റ്റൻ ആശാലതാ ദേവി നയിക്കുന്ന പ്രതിരോധനിരയിൽ മനീഷാ പന്ന, ഡാലിമ ചിബർ,സഞ്ജു യാദവ് എന്നിവരാണുള്ളത്. രത്നബാല ദേവി,കമലാ ദേവി, അഞ്ജു തമാങ് എന്നിവരാണ് മധ്യനിരയിൽ കളിക്കുന്നത്. മനീഷാ കല്യാൺ, പ്യാരി സാക്സ, സന്ധ്യ രം​ഗനാഥാൻ എന്നിവരാണ് മുന്നേറ്റനിരയിൽ.

ഇന്ദുമതി കതിരേശൻ, ഡാങ്മെ് ​ഗ്രെയിസ്, റിതു റാണി തുടങ്ങിയ പ്രധാനികൾ പകരക്കാരുടെ നിരിയലുമുണ്ട്. ​ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്. കരുത്തരായ ചൈനയും ചൈനീസ് തായ്പേയുമാണ് ​ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഇവർ തമ്മിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ എതിരില്ലാത്ത നാല് ​ഗോളിന് ചൈന വിജയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News