രാജ്യത്ത് കൊവിഡ് കുതിച്ചുയരുന്നു; തുടര്‍ച്ചയായ രണ്ടാം ദിവസവും 3 ലക്ഷത്തിന് മുകളില്‍ കേസുകള്‍

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് 3ലക്ഷത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു..കഴിഞ്ഞ ദിവസം 3,47,254 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 703 മരണവും റിപോര്‍ട്ട് ചെയ്തു. രാജ്യത്ത് ആകെ ഓമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 9,692 ആയി ഉയര്‍ന്നു.

രാജ്യത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമ്പോഴും കൊവിഡ് കേസുകള്‍ ഉയരുകയാണ്. 24 മണിക്കൂറിനിടെ 3,47,254 പേര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ 703 മരണവും റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.94% ശതമാനമായും ഉയര്‍ന്നു. നിലവില്‍ 20,18,825 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ 734 ജില്ലകളില്‍ 71 ശതമാനം ജില്ലകളിലും കൊവിഡ് കുതിച്ചുയരുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

371 ജില്ലകളില്‍ 10 ശതമാനത്തിന് മുകളിലാണ് പ്രതിദിന വര്‍ദ്ധന. കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗബാധിതര്‍. 24 മണിക്കൂറിനിടെ 47,754 പേര്‍ക്കാണ് കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചത്.. മഹാരാഷ്ട്രയില്‍ 46,197 പേര്‍ രോഗബാധിതരായതോടെ പോസിറ്റിവിറ്റി നിരക്ക് 23.5 ശതമാനമായി ഉയര്‍ന്നു. 9,692പേര്‍ക്ക് ഒമൈക്രോനും ബാധിച്ചു. നിലവില്‍ ഇന്ത്യയിലെ കൊവിഡ് വ്യാപനം ഗുരുതരമായ രോഗാവസ്ഥയ്ക്കും ഉയര്‍ന്ന തോതിലുള്ള മരണനിരക്കിനും ഇടയാക്കില്ലെന്ന് ഐസിഎംആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി.

രാജ്യത്തെ വാക്‌സിന്‍ വിതരണം പ്രയോജനകരമായെന്നും രണ്ടാം തരംഗത്തെ അപേക്ഷിച്ച് മരണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും ഡോ. ബല്‍റാം ഭാര്‍ഗവ അറിയിച്ചു. രാജ്യത്ത് 16% ടിപിആര്‍ എന്നത് വളരെ ഉയര്‍ന്ന നിരക്കാണെന്നും ഗോവയെപ്പോലെ ചില സംസ്ഥാനങ്ങളില്‍ ഇത് 50%-ത്തിന് മുകളിലാണെന്നും നീതി ആയോഗ് അംഗം ഡോ.വി.കെ. പോള്‍ ചൂണ്ടിക്കാട്ടി…അതെ സമയം വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കേന്ദ്രം നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News