പനി ലക്ഷണമുള്ളവര്‍ വീടിന് പുറത്ത് സഞ്ചരിക്കരുത്; മന്ത്രി വീണാ ജോര്‍ജ്

കൊവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പനി ലക്ഷണമുള്ളവര്‍ വീടിന് പുറത്ത് സഞ്ചരിക്കരുതെന്ന് മന്ത്രി അറിയിച്ചു.

അതേസമയം ക്ലസ്റ്റര്‍ മനേജ്‌മെന്റ് മാര്‍ഗ്ഗരേഖ പുറത്തിറക്കി. കൊവിഡ് ഉണ്ടെങ്കില്‍ സ്ഥാപനം ലാര്‍ജ്ജ് ക്ലസ്റ്ററായി പരിഗണിക്കും. 5 ലാര്‍ജ്ജ് ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ സ്ഥാപനം 5 ദിവസം അടച്ചിടണമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് നിലവില്‍ 2,67,9000 പേര്‍ വാക്‌സിന്‍ എടുത്തു. വാക്‌സിനേഷനില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ലക്ഷ്യം പൂര്‍ത്തിയാക്കിയെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here