‘മുസ്ലീമാണോ? എങ്കില്‍ കൊച്ചിയില്‍ ഫ്‌ലാറ്റ് കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കും മാഡം’; അനുഭവം പങ്കുവച്ച് പുഴുവിന്റെ സംവിധായിക റത്തീന

മുസ്ലിമാണെന്ന കാരണത്താല്‍ കൊച്ചിയില്‍ ഫ്ലാറ്റ് വാടകക്ക് ലഭിക്കാത്ത അനുഭവം പങ്കുവെച്ച് മമ്മൂട്ടി ചിത്രം പുഴുവിന്റെ സംവിധായിക റത്തീന ഷെര്‍ഷാദ്.

ഭര്‍ത്താവ് കൂടെയില്ല, സിനിമയില്‍ ജോലി ചെയ്യുന്നു, മുസ്ലീം വിഭാഗം എന്നീ കാരണങ്ങളാല്‍ കൊച്ചിയില്‍ ഫ്ലാറ്റ് ലഭിക്കാത്തതെന്ന് റത്തീന പറയുന്നു. ഫേസ്ബുക്കിലൂടെയാണ് റത്തീന തന്റെ അനു അനുഭവം പങ്കുവെച്ചത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘റത്തീന ന്ന് പറയുമ്പോ??’
‘പറയുമ്പോ? ‘
മുസ്ലിം അല്ലല്ലോ ല്ലേ?? ‘
‘യെസ് ആണ്…’
‘ ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം!’
കൊച്ചിയില്‍ വാടകയ്ക്കു ഫ്‌ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുന്‍പും ഇത് അനുഭവിച്ചിട്ടുള്ളതാണ്.. ഒട്ടും പുതുമ തോന്നിയില്ല. ഇത്തവണ പുതുമ തോന്നിയത്
ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ പാടില്ല എന്ന് പറഞ്ഞപ്പോഴാ.. അവര് വീടിന്റെ കഴുക്കോല്‍ ഇളക്കുമാരിക്കും!
പിന്നെ സ്ഥിരം ഫ്രഷ് ഐറ്റംസ്
ഭര്‍ത്താവ് കൂടെ ഇല്ലേല്‍ നഹി നഹി
സിനിമായോ, നോ നെവര്‍
അപ്പോപിന്നെ മേല്‍ പറഞ്ഞ
എല്ലാം കൃത്യമായി തികഞ്ഞ എനിക്കോ?! ..
‘ബാ.. പോവാം ….’

Not All Men ന്ന് പറയുന്ന പോലെ Not all landlords എന്ന് പറഞ്ഞു നമ്മക്ക് ആശ്വസിക്കാം…

അതേസമയം മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന റത്തീന സംവിധാനം ചെയ്യുന്ന പുഴു എന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമലോകം കാത്തിരിക്കുന്നത്.

ഉയരെ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, നടി രേവതി ആശ കേളുണ്ണി ഉള്‍പ്പെടെയുള്ള പ്രശസ്ത സംവിധായകരോടൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചയാളാണ് റത്തീന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News