സി പി ഐ (എം) തൃശൂർ ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നു

സി പി ഐ (എം) തൃശൂർ ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നു. മുതിർന്ന പാർട്ടി അംഗമായ ഏ.കെ.ശ്രീധരനാണ് സമ്മേളനത്തിന് കൊടി ഉയർത്തിയത്. ജനങ്ങളുടെ അഭിപ്രായങ്ങൾക്കനുസരിച്ചാണ് സി.പി.ഐ.എം വികസന പ്രവർത്തനങ്ങൾ നടത്തുന്നതെന്നും. കെ. റെയിലിൽ ആശങ്കയകറ്റുമെന്നും എം.എ.ബേബി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

രാവിലെ ഒൻപതരയോടെ പതാക ഉയർത്തിയാണ് സി.പി.ഐ.എം.തൃശൂർ ജില്ലാ സമ്മേളനത്തിന് തുടക്കമായത്. മുതിർന്ന പ്രതിനിധിയായ എ.കെ.ശ്രീനിവാസനാണ് പതാക ഉയർത്തിയത്. രക്തസാക്ഷികൾക്ക് ആദര മർപ്പിച്ച് ദീപശിഖ കൊളുത്തിയതോടെ സമ്മേളനത്തിന് തുടക്കമായി

വർഗീയമായി കൂട്ടക്കുരുതി നടത്തി രാഷ്ട്രീയ ലക്ഷ്യമുണ്ടാക്കാമെന്ന് തെളിയിച്ച ആളാണ് നരേന്ദ്ര മോദിയെന്നും. വലിയ ആപത്തിൻ്റെ വക്കിലാണ് രാജ്യമെന്നും സി പി ഐ എം. പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു

രാഹുൽ ഗാന്ധിയുടെ വർഗീയ പരാമർശത്തിനും എം.എ.ബേബി മറുപടി നൽകി. രാഹുൽ ഗാന്ധി ഇന്ത്യൻ ഭരണഘടന വായിക്കണമെന്നും. ഇന്ത്യ മതേതര രാജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പൊതു പരിപാടികൾ മാറ്റിവയ്ച്ചിട്ടുണ്ട്.

സി പി ഐ എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.വിജയരാഘവൻ, എ.കെ ബാലൻ, കെ.രാധാകൃഷ്ണൻ എം.സി.ജോസഫൈൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബി ജോൺ എന്നിവർ മുഴുവൻ സമയവും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News