സിപി ഐ എം കാസർകോഡ് ജില്ലാ സമ്മേളനത്തിന് മടിക്കൈയിൽ തുടക്കമായി. പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. സംഘടന- പ്രവർത്തന റിപ്പോർട്ടുകളിൽ പൊതു ചർച്ച ഇന്ന് നടക്കും.
മടിക്കൈ അമ്പലത്തുകരയിലെ കെ ബാലകൃഷ്ണൻ നഗറിൽ ജില്ലാ കമ്മറ്റി അംഗം ടി വി ഗോവിന്ദൻ ചെമ്പതാക ഉയർത്തിയതോടെയാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്
കയ്യൂർ രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ നിന്നെത്തിച്ച ദീപശിഖ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ സമ്മേളന നഗരിയിൽ തെളിച്ചു. സ്മൃതി മണ്ഡപത്തിൽ നേതാക്കളും പ്രതിനിധികളും പുഷ്പാർച്ചന നടത്തി.
കോൺഗ്രസും ബി ജെ പി യുമുൾപ്പെടെയുള്ള സംഘടനകളിൽ ആഭ്യന്തരജനാധിപത്യമില്ലാത്ത പാർട്ടികളാണ് രാജ്യത്ത് വർഗ്ഗീയ ധ്രുവീകരണമുണ്ടാക്കാൻ ബിജെപിയും കേന്ദ്ര സർക്കാരും ശ്രമിക്കുകയാണെന്നും വർഗ്ഗീയതയെ എതിർക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത എസ് രാമചന്ദൻ പിള്ള പറഞ്ഞു.
കോട്ടയം ജില്ലാ സമ്മേളനത്തിലെ ചൈന പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിന് എസ് രാമചന്ദ്രൻ പിള്ള മറുപടി പറഞ്ഞു. കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് നടക്കുന്ന സമ്മേളനത്തിൽ 150 പ്രതിനിധികളും 35 ജില്ലാ കമ്മറ്റി അംഗങ്ങളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.