കൊച്ചിയിലെ ഗതാഗതകുരുക്കിന് പരിഹാരമാവുന്നു

കൊച്ചിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി മന്ത്രി പി രാജീവ്. വൈറ്റിലയിലെ താല്‍ക്കാലിക ഗതാഗത ക്രമീകരണം വിജയം കണ്ടു.ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇടപ്പളളിയില്‍ പുതിയ ഫ്‌ലൈ ഓവര്‍ വരുന്നതോടെ ഈ മേഖലയിലെ ഗതാഗതപ്രശ്‌നത്തിന് പൂര്‍ണ്ണ പരിഹാരമാകുമെന്നും മന്ത്രി അറിയിച്ചു.

ഇക്കഴിഞ്ഞ 16 മുതലാണ് വൈറ്റിലയില്‍ പുതിയ ഗതാഗത ക്രമീകരണം നടപ്പാക്കിയത്.ഇത് വൈറ്റില ജംങ്ക്ഷനിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമായിരുന്നു.ഈ സാഹചര്യത്തിലാണ് മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ വൈറ്റില ജംങ്ക്ഷനിലെത്തി സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തിയത്.തുടര്‍ന്ന് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് അവലോകന യോഗം ചേര്‍ന്നു.

വൈറ്റിലയിലെ താല്‍ക്കാലിക ക്രമീകരണം വിജയകരമായെങ്കിലും ശാശ്വത പരിഹാരത്തിനുള്ള നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു.വൈറ്റിലയില്‍ നടപ്പാക്കേണ്ട മാറ്റങ്ങളെക്കുറിച്ച് നാറ്റ് പാക്ക്‌പോലുള്ള വിവിധ ഏജന്‍സികള്‍ പഠനം നടത്തിവരികയാണെന്നും ഇത് പൂര്‍ത്തിയായാലുടന്‍ എല്ലാവരെയും പങ്കെടുപ്പിച്ച് യോഗം ചേര്‍ന്ന് തുടര്‍നടപടികളെക്കുറിച്ച് തീരുമാനിക്കുമെന്നും മന്ത്രി രാജീവ് അറിയിച്ചു.

ദേശീയ പാത 66ല്‍, വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടപ്പള്ളി ചേരാനല്ലൂര്‍ ദിശയില്‍ പുതിയ ഫ്‌ലൈ ഓവര്‍ സ്ഥാപിക്കുന്നുണ്ട്.ഇത് യാഥാര്‍ഥ്യമായാല്‍ ഈ മേഖലയിലെ ഗതാഗത പ്രശ്‌നത്തിനും പൂര്‍ണ്ണപരിഹാരമാകുമെന്നും മന്ത്രികൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News