പത്തര കിലോ കഞ്ചാവുമായി മൂന്ന് പേര്‍ അറസ്റ്റില്‍

കോഴിക്കോട് കൂമ്പാറയിൽ വൻ കഞ്ചാവ് വേട്ട.  പത്തര കിലോ കഞ്ചാവുമായി മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. മലപ്പുറം കാളികാവ് സ്വദേശി സുഫൈൽ, മുഹമ്മദ് ഹാഷിർ, ഷിബിൻ ചന്തക്കുന്ന് എന്നിവരാണ് പിടിയിലായത്.

കഞ്ചാവ് റാക്കറ്റ് സംഘമാണ് എക്സൈസിൻ്റെ വലയിലായത്. വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തുന്നതിനിടെയാണ് അറസ്റ്റ്. മലപ്പുറം കാളികാവ് സ്വദേശി സുഫൈൽ, മുഹമ്മദ് ഹാഷിർ,ഷിബിൻ ചന്തക്കുന്ന് എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്താൻ ശ്രമിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പത്തര കിലോ കഞ്ചാവ്.  എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡും മലപ്പുറം ഇൻറലിജൻസ് ബ്യൂറോയുടെയും നേതൃത്വത്തിൽ മഞ്ചേരി എക്സൈസ് റേഞ്ച് പാർട്ടി മഞ്ചേരി പയ്യനാട് ഭാഗത്ത് നിന്ന് കഞ്ചാവുമായി ഒരാളെ പിടികൂടിയിരുന്നു.

ഈ അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂമ്പാറയിൽ നിന്നും 3 പേരെ പിടികൂടിയത്. മഞ്ചേരി എക്സൈസ് കമ്മീഷണർ, സ്കോഡ് ഇൻസ്‌പെക്ടർ മുഹമ്മദ്‌ ഷഫീഖിൻ്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

മഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.പി ജയപ്രകാശ്, അസി: ഇൻസ്‌പെക്ടർ ടി ഷിജുമോൻ എന്നിവരും റെയ്ഡിന് നേതൃത്വം നൽകി. ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News