ഓര്‍മയായിട്ട് 98 വര്‍ഷം പിന്നിടുമ്പോ‍ഴും ഇന്നും അണയാതെ ലെനിനും വിപ്ലവവും

സഖാവ് ലെനിൻ അന്തരിച്ചിട്ട് 98 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ലോക മാനവരാശിക്ക് ലെനിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്ന് 1917ലെ റഷ്യന്‍ വിപ്ളവമാണ്. റഷ്യയിലെ സോഷ്യലിസ്‌റ്റ് വിപ്ളവത്തിലേക്കുള്ള പരിവര്‍ത്തനം അദ്ദേഹത്തിന് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞു, അതിനുവേണ്ടി അദ്ദേഹം സംഘടന ഉണ്ടാക്കുകയും ആ സംഘടനയെ വിപ്ളവം നടത്താന്‍ പര്യാപ്തമായ നിലയ്ക്ക് വളര്‍ത്തുകയും ചെയ്തു.

ഫെബ്രുവരിയിൽ നടന്ന ജനാധിപത്യ വിപ്ലവത്തിൽ നിന്നും മുന്നോട്ടുപോയി നവംബറിൽ സോഷ്യലിസ്റ്റ് വിപ്ലവം സംഘടിപ്പിക്കാൻ ലെനിനും മറ്റ് സഖാക്കൾക്കും സാധിച്ചു. തുടർന്നുള്ള 20 വർഷങ്ങൾക്കിടയിൽ കേവലം ഒരു പിന്നണിരാജ്യമായിരുന്ന റഷ്യ സമസ്ത മേഖലകളിലും ലോകത്തെ ഒന്നാം നമ്പർ ശക്തയായി വളർന്ന് വന്നത് അത്ഭുതത്തോടെയാണ് ലോകം നോക്കി കണ്ടത്.

ബ്രിട്ടന്‍, ഫ്രാന്‍സ് മുതലായ മുതലാളിത്തരാജ്യങ്ങള്‍ 200ഉം 300ഉം കൊല്ലംകൊണ്ട് നേടിയ പുരോഗതി സോവിയറ്റ് യൂണിയന്‍ 1928 മുതല്‍ 1940 വരെയുള്ള ഒരു പന്തീരാണ്ട് കാലം കൊണ്ട് കൈവരിച്ചു. വിപ്ലവാനന്തരം സാമ്പത്തികമായ വികസനം മാത്രമല്ല, ശാസ്ത്ര സാങ്കേതിക മേഖലകളിലും സൈനിക മേഖലയിലും രാജ്യം ഉയർന്നുവന്നു.

ഇതോടൊപ്പം സ്ത്രീകൾക്ക് തുല്യവേതനമടക്കമുള്ള കാര്യങ്ങളും ലെനിൻ്റെ നേതൃത്വത്തിലുള്ള വിപ്ലവാനന്തര ഭരണകൂടം സോവിയറ്റ് യൂണിയനിൽ നടപ്പിലാക്കിയിരുന്നു. സോവിയറ്റ് വിപ്ലവം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ സൃഷ്ടിച്ച ചലനം ഇനിയും നിലച്ചിട്ടില്ല.

സോഷ്യലിസത്തിന്‍റെ പ്രയോഗത്തില്‍ സംഭവിച്ച പാകപ്പിഴകൾ സോവിയറ്റ് യൂണിയൻ്റെ പതനത്തിന് കാരണമായെങ്കിലും സ. ലെനിൻ്റെ സംഭാവനകൾ മാർക്സിസത്തെ കൂടുതൽ സമ്പുഷ്ടമാക്കുകയാണ് ചെയ്തത്. സഖാവ് ലെനിൻ്റെ ഓർമകൾ ലോകത്താകമാനമുള്ള മര്‍ദ്ദിത വിഭാഗങ്ങളുടെ മുന്നോട്ടുള്ള പോരാട്ടങ്ങളിൽ എല്ലാകാലത്തും പ്രചോദനമാവുകതന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News