വീണ്ടും റെയ്‌സിംഗ് അപകടം

എം സി റോഡില്‍ യുവാക്കളുടെ ബൈക്ക് അഭ്യാസത്തിനിടെ അപകടം. അമിത വേഗത്തില്‍ ഓടിച്ച ബൈക്കില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം

എതിര്‍ ദിശയില്‍ വന്ന ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ അശ്വന്ത് എന്ന എം ബി എ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഭ്യാസ പ്രകടനം നടത്തിയവര്‍ സഞ്ചരിച്ചത് നമ്പര്‍ പ്ലേറ്റില്ലാത്ത നാലു ബൈക്കുകളിലായിരുന്നു. എം സി റോഡില്‍ കൊട്ടാരക്കര പൊലിക്കോട്ട് വച്ചാണ് അപകടമുണ്ടായത്. രാവിലെ 11.30 യോടെയാണ് അപകടമുണ്ടായത്.

അപകട ശേഷം ഒളിപ്പിക്കാന്‍ ശ്രമിച്ച ഒരു ബൈക്ക് പൊലീസ് പിടിച്ചെടുത്തു. മറ്റു ബൈക്കുകള്‍ക്കായി അന്വേഷണം തുടരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News