സുധാകരൻ ശാന്തിഗിരിയിൽ പോയത് സുഖചികിത്സക്കാണോ? പി എസ് പ്രശാന്ത്

മുഖ്യമന്ത്രി പിണറായി വിജയനെയും കോടിയേരിയേയും അസുഖത്തിന്റെ പേരിൽ കളിയാക്കിയ സുധാകരന് മറുപടിയുമായി പി എസ് പ്രശാന്ത് . പോത്തൻകോട് ശാന്തിഗിരി ആയുർവേദയിലെ ഒന്നാം നിലയിലെ സ്യൂട്ട് റൂമിൽ “സുഖചികിത്സ” യിൽ ഇരുന്ന് കൊണ്ടാണ് KPCC പ്രസിഡൻ്റ് കെ സുധാകരൻ മുഖ്യമന്ത്രിയുടെ ചികിത്സയെക്കുറിച്ച് പരിഹസിക്കുന്നത് കാണുമ്പോൾ ചിരിയാണ് വരുന്നതെന്ന് പി എസ് പ്രശാന്ത് ഫേസ്‌ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോയത് രഹസ്യമായല്ല. തുടർ ചികിത്സക്ക് വേണ്ടിയാണെന്ന് കേരള ജനതയ്ക്ക് അറിയാമെന്നും എന്നാൽ ശാന്തിഗിരിയിൽ സുധാകരൻ എന്ത് ചികിത്സയ്ക്ക് വേണ്ടിയാണ് പോയതെന്ന് വ്യക്തമാക്കണമെന്നും പ്രശാന്ത് പറഞ്ഞു. അതേസമയം സുധാകരന്റെ സുഖചികിത്സയ്ക്ക് പ്രശാന്ത് ആശംസകൾ നേർന്നു

ഫെസ്ബുക്ക് കുറിപ്പ്

പോത്തൻകോട് ശാന്തിഗിരി ആയുർവേദയിലെ ഒന്നാം നിലയിലെ സ്യൂട്ട് റൂമിൽ “സുഖചികിത്സ” യിൽ ഇരുന്ന് കൊണ്ടാണ് KPCC പ്രസിഡൻ്റ് കെ സുധാകരൻ മുഖ്യമന്ത്രിയുടെ ചികിത്സയെക്കുറിച്ച് പരിഹസിക്കുന്നത് എന്നതോർക്കുമ്പോൾ ചിരിക്കുകയല്ലാതെ എന്താ ചെയ്ക..!
മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സക്ക് പോയത് രഹസ്യമായല്ല. തുടർ ചികിത്സക്ക് വേണ്ടിയാണ് പോകേണ്ടി വന്നതെന്ന് ഏവർക്കും അറിയാവുന്നതുമാണ്.
ട്വിറ്ററിൽ മുഖ്യമന്ത്രിയെ പരിഹസിച്ച
കെ സുധാകരൻ കേരളത്തിലെ ഏറ്റവും വലിയ പാർട്ടികളിൽ ഒന്നായ കോൺഗ്രസിൻ്റെ പ്രസിഡൻ്റാണ് എന്നതോർക്കണം. കോവിഡ് ആളിപ്പടരുമ്പോൾ ശാന്തിഗിരിയിൽ രഹസ്യമായി സുഖചികിത്സക്ക് പോയി സുരക്ഷിതനാവുകയാണ് കെ സുധാകരൻ ചെയ്തിരിക്കുന്നത്.
എന്തായാലും..
മുഖ്യമന്ത്രി ചികിത്സയിലാണെങ്കിലും, ഓൺലൈനിലൂടെ ക്യാബിനറ്റിൽ പങ്കെടുക്കുന്നു..
കോവിഡ് പ്രതിരോധം ഉൾപ്പെടെയുള്ള അവലോകന യോഗങ്ങളിൽ പങ്കടുക്കുന്നു…
അങ്ങനെ കേരളത്തിലെ കാര്യങ്ങൾ യഥാവിതി മുന്നോട്ട് പോകുന്നുണ്ട്. അതിൽ താങ്കൾക്ക് ഉത്ഖണ്ഠ വേണ്ട..
മുഖ്യമന്ത്രി പോയത് എത്രയോ കാലം മുമ്പ് നിശ്ചയിച്ച തുടർ ചികിത്സക്കായിട്ടാണ് ,അത് ഒഴിവാക്കാൻ വയ്യാത്ത സാഹജര്യവുമാണ്.
അത് മനസ്സിലാക്കാനുള്ള സമാന്യ മര്യാദയെങ്കിലും കെ സുധാകരന് ഉണ്ടാകേണ്ടതായിരുന്നു.
അല്ലെങ്കിലും ശ്രീ കെ സുധാകരൻ KPCC പ്രസിഡൻ്റായി വന്നതിന് ശേഷം ” സാമന്യ മര്യാദ ” എന്ന പദം കോൺഗ്രസിന് ഇന്ന് അന്യമാണല്ലോ..!
ശ്രീ കെ സുധാകരൻ എന്ത് അസുഖത്തിനാണ് ശാന്തിഗിരിയിൽ ചികിത്സയിലുള്ളത് എന്ന് വ്യക്തമാക്കിയാൽ കൊള്ളാം.
ഉത്തരവാദിത്വമുള്ള KPCC യുടെ അമരത്തിരിക്കുന്ന വ്യക്തി ഏത് ചികിത്സക്കാണ് പോയത് എന്നറിയുവാൻ കേരളത്തിലെ ജനങ്ങൾക്ക് താല്പര്യമുണ്ട്.
നേത്രചികിത്സക്കാണോ..?
അതോ സുഖചികിത്സക്കാണോ ..? .
KPCC പ്രസിഡൻ്റ് എന്ന ഉത്തരവാദിത്വത്തിൽ ഇരുന്ന് കൊണ്ട് താങ്കൾ സാകൂതം ” സുഖചികിത്സ ” പൂർത്തിയാക്കു ..!
സുഖചികിത്സക്ക് എല്ലാവിധ ആശംസകളും..!

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here