കള്ളം പറയുന്നതിന് പുരസ്കാരമുണ്ടെങ്കില്‍ അത് കെ സുധാകരന് നല്‍കണം: എം വി ജയരാജന്‍

കള്ളം പറയുന്നതിന് പുരസ്കാരമുണ്ടെങ്കില്‍ അത് കെ.പി.സി.സി. പ്രസിഡന്റ് കെ സുധാകരന് നല്‍കണമെന്ന് എം വി ജയരാജന്‍. കെ സുധാകരന്റെ പ്രസ്താവനകള്‍ മനോനില തെറ്റിയ ആളെ പോലെയാണെന്നും ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മാല അപഹരിച്ചു എന്നത് പച്ചക്കള്ളമാണെന്നും സിപി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ വ്യക്തമാക്കി.

പൊലീസ് വാഹനത്തിലെ ദൃശ്യങ്ങളില്‍ മാല അവരുടെ തന്ന കൈവശമുള്ളതായി കാണുന്നുണ്ട്. കള്ള മൊഴി കൊടുത്ത ആളുകള്‍ക്ക് എതിരെ കേസ് എടുക്കണമെന്നും ഡി വൈ എഫ് ഐ പരാതി നല്‍കിയിട്ടുണ്ടെന്നും പരിപാടി കലക്കാന്‍ ഖദര്‍ മാറിയാണ് ഗുണ്ടകള്‍ എത്തിയതെന്നും എം വി ജയരാജന്‍ ചൂണ്ടിക്കാട്ടി.

കെ റെയില്‍ വിശദീകരണ യോഗസ്ഥലത്ത് ഇരച്ചുകയറി നടത്തിയ കോണ്‍ഗ്രസിന്റെ അക്രമ സമരത്തിനിടെ ജയ്ഹിന്ദ് ടി വി ക്യാമറ സഹായിയുടെ മാല മോഷണം പോയെന്നയാരുന്നു കള്ളക്കഥ മെനഞ്ഞത്. യൂത്ത്കോണ്‍ഗ്രസുകാര്‍ പറഞ്ഞ നുണ പ്രമുഖ മാധ്യമങ്ങള്‍ ഉള്‍പ്പെടെ അതേപടി ഏറ്റുപിടിച്ച് വാര്‍ത്തയാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ നഷ്ടപ്പെട്ടുവെന്ന് പറയുന്ന ജയ്ഹിന്ദ് ടി വി ക്യാമറ സഹായിയുടെ മാല പൊലീസ് വാനില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസുകാരില്‍ ഒരാള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് നീര്‍ക്കുമിളയുടെ ആയുസ്സോടെ ആ നുണക്കഥയും പൊളിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News