പുത്തന്‍വേലിക്കരയില്‍ വയോധികയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം; മകന്‍ അറസ്റ്റില്‍

പുത്തന്‍വേലിക്കരയില്‍ വയോധികയായ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. പുത്തന്‍വേലിക്കര തുരുത്തിപ്പുറം പടമാട്ടുമ്മല്‍ വീട്ടില്‍ ഫ്രാന്‍സിസി (50) നെയാണ് പുത്തന്‍വേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. 73 വയസുള്ള അമ്മ തന്നെ സഹായിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

അമ്മയുടെ മുടിക്കുത്തിന് പിടിച്ച് തലയിലിടിക്കുകയും ഭിത്തിയില്‍ പലപ്രാവശ്യം തലയിടിപ്പിക്കുകയും ചെയ്തു. ശരീരത്തിലും മര്‍ദ്ദനമേറ്റിട്ടുണ്ട്. വീടിന്റെ വാതിലും ടെലിവിഷനും അടിച്ചു തകര്‍ത്തു. 17ന് രാത്രി എട്ടിനായിരുന്നു സംഭവം.

തുടര്‍ന്ന് ഒളിവില്‍പോയ ഇയാളെ കോട്ടയത്ത് നിന്നാണ് പിടികൂടിയത്. എസ്‌ഐമാരായ എം പി സുധീര്‍, എം എസ് മുരളി, എഎസ്‌ഐ പി എ ഷാഹിര്‍, പി എ അനൂപ് എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News