നേതാജിയുടെ പ്രതിമ ഇന്ത്യ ഗേറ്റില്‍ സ്ഥാപിക്കാനൊരുങ്ങി പ്രധാനമന്ത്രി

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പൂര്‍ണകായ പ്രതിമ ഇന്ത്യാ ഗേറ്റില്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാനൈറ്റില്‍ തീര്‍ക്കുന്ന പ്രതിമ സ്ഥാപിക്കുന്നതുവരെ അതേ സ്ഥലത്ത് ഹോളോംഗ്രാം പ്രതിമയുണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

നേതാജിയുടെ ജന്മവാര്‍ഷിക ദിനമായ ജനവരി 23-ന് ഹോളോഗ്രാം പ്രതിമ ജനങ്ങള്‍ക്കായി സമര്‍പ്പിക്കും.

ഗ്രാനൈറ്റില്‍ 28 അടി ഉയരത്തിലാണ് പൂര്‍ണകായ പ്രതിമ നിര്‍മിക്കുന്നത്. ആറ് അടി വീതിയും ഉണ്ടായിരിക്കും. ഇതേ സ്ഥലത്ത് ബ്രിട്ടീഷ് ചക്രവര്‍ത്തി ജോര്‍ജ്ജ് അഞ്ചാമന്റെ പ്രതിമയാണുണ്ടായിരുന്നത്. 1968-ലാണ് ഇതു നീക്കം ചെയ്തത്.

നേതാജിയുടെ ജന്മദിനമായ ജനുവരി 23 പരാക്രം ദിവസമായി ആഘോഷിക്കുമെന്നും റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ആ ദിവസംതന്നെ തുടക്കം കുറിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News