ഇന്ത്യ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതി ഓര്‍മയായി…..

ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതി 50 വർഷങ്ങൾക്ക് ഓര്‍മയായി. റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി ദേശീയ യുദ്ധസ്മാരകത്തിലെ ജ്വാലയുമായി അമർ ജവാൻ ജ്യോതി ലയിപ്പിച്ചു.

വിഷയം വിവാദമായതോടെ അമർജ്യോതി കെടുത്തുകയല്ലെന്ന വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയിരുന്നു. ജവാൻ ജ്യോതി സ്മരണാദീപം കെടുത്തുന്നതിനുള്ള തീരുമാനം വിവാദമായതിനു തൊട്ടുപിന്നാലെയാണ് വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്.

വിവാദങ്ങളുണ്ടാക്കുന്നവർ ആ വിഷയത്തെ നോക്കിക്കാണുന്ന രീതിയാണ് പ്രശ്നം എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. അമർ ജവാൻ ജ്യോതി കെടുത്തുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും അമർ ജവാൻ ജ്യോതി കെടുത്തുകയല്ല, അതിനെ നാഷണൽ വാർ മെമ്മോറിയലിലെ ദീപത്തിൽ വലയം ചെയ്യിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

അതേസമയം, അമർ ജവാൻ ജ്യോതിയിലെ ജ്വാലയുമായി ദേശീയ യുദ്ധസ്മാരകത്തെ യോജിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ രൂക്ഷ വിമർശിച്ച് രാഹുൽ ഗാന്ധിയും രംഗത്തെത്തി. നമ്മുടെ ധീര ജവാന്മാർക്ക് വേണ്ടി ജ്വലിച്ച അനശ്വര ജ്വാല അണയുമെന്നത് ഏറെ ദുഃഖകരമാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.

ചിലർക്ക് രാജ്യസ്നേഹവും ത്യാഗവും മനസിലാക്കാൻ കഴിയില്ല. സാരമില്ല… നമ്മുടെ സൈനികർക്കായി ഞങ്ങൾ ഒരിക്കൽ കൂടി അമർ ജവാൻ ജ്യോതി തെളിക്കുമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here