ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി ആറാം തവണയും അബുദബി

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി ആറാം തവണയും അബുദബി തെരഞ്ഞെടുക്കപ്പെട്ടു. ആഗോള ഡാറ്റാ ബേസ് കമ്പനിയായ നമ്പിയോയുടെ 2022ലെ സുരക്ഷാ സൂചികയിലാണ് തുടര്‍ച്ചയായി ആറാം തവണയും അബുദാബി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഷാര്‍ജയാണ് നാലാം സ്ഥാനത്ത്.

പട്ടികയില്‍ യു.എ.ഇ നഗരങ്ങള്‍ തന്നെയായ ഷാര്‍ജ നാലാം സ്ഥാനത്തും ദുബായ് എട്ടാം സ്ഥാനത്തുമാണ്.

പട്ടികയില്‍ 88.4 ആണ് അബുദാബിയുടെ സേഫ്റ്റി ഇന്‍ഡക്സ്. ഇതോടെയാണ്, ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപം നടത്താനും ലോകത്ത് ഏറ്റവും സുരക്ഷിതമായ നഗരമായി അബുദാബി പട്ടികയില്‍ തലപ്പത്തെത്തിയത്.

459 നഗരങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. വെബ്സൈറ്റിലൂടെ ആളുകള്‍ നല്‍കുന്ന പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിട്ടുള്ളത്.

ജീവിതച്ചെലവ്, മലിനീകരണം, സുരക്ഷ, കുറ്റകൃത്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ ജനങ്ങളില്‍ നിന്നും അഭിപ്രായശേഖരണം നടത്തിയാണ് അന്തിമപട്ടിക പുറത്തുവിട്ടത്.

അബുദാബി, കുറ്റകൃത്യങ്ങളുടെയും ലഹരിമരുന്നുകളുടെയും കാര്യത്തില്‍ മോശം സ്‌കോറാണ് നേടിയതെങ്കിലും സുരക്ഷയുടെ കാര്യത്തിലെ മികച്ച പ്രകടനമാണ് സിറ്റിയെ പട്ടികയില്‍ മുകളിലെത്തിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here