സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നം സര്‍ക്കാര്‍ ഗൗരവമായി കാണും; മന്ത്രി പി രാജീവ്

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയമ നിര്‍മ്മാണം വേണമെന്ന അഭിപ്രായം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് നിയമ വകുപ്പ് മന്ത്രി പി രാജീവ്. നിലവില്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് മൂന്ന് അംഗ സമിതി പഠിച്ചു വരികയാണ്. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സമഗ്രമായ നിയമനിര്‍മാണത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍ അറിയിക്കണമെന്നാണ് സംഘടനയുടെ നിലപാടെന്നും ഡബ്യുസിസി അംഗങ്ങള്‍ വ്യക്തമാക്കി.

സിനിമാ മേഖലയ്ക്കകത്തെ സ്ത്രീകളുടെ പ്രശ്‌നം പരിഹരിക്കാന്‍ നിയമ നിര്‍മ്മാണം വേണമെന്നാവശ്യപ്പെട്ടായി WCC അംഗങ്ങള്‍ നിയമ വകുപ്പ് മന്ത്രി പി രാജീവുമായി കൂടിക്കാഴ്ച്ച നടത്തിയത്. നിലവില്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് മൂന്ന് അംഗ സമിതി പഠിച്ചു വരികയാണെന്നും ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സമഗ്രമായ നിയമനിര്‍മാണം നടത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി മന്ത്രി പി രാജീവ് പറഞ്ഞു.

അതേസമയം ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെ നിരീക്ഷണങ്ങള്‍ അറിയിക്കണമെന്നാണ് സംഘടനയുടെ നിലപാടെന്നും ഡബ്യുസിസി അംഗങ്ങള്‍ വ്യക്തമാക്കി. സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച സര്‍ക്കാര്‍ നിയമനിര്‍മാണം വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷയെന്നും ഡബ്യുസിസി അംഗങ്ങള്‍ പറഞ്ഞു.

കൊച്ചി കളമശ്ശേരി കുസാറ്റ് ഗസ്റ്റ് ഹൌസില്‍ വച്ചായിരുന്നു ഡബ്യുസിസി അംഗങ്ങള്‍ നിയമ മന്ത്രി പി രാജീവുമായി കൂടിക്കാഴ്ച നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News