ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ബി.ജെ.പി വിട്ടു

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കര്‍ ബി.ജെ.പി വിട്ടു. ഇനി തന്റെ ഭാവി പനാജിയിലെ ജനങ്ങള്‍ തീരുമാനിക്കട്ടേയെന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നിയമസഭ തെരഞ്ഞെടുപ്പില്‍ പിതാവ് മത്സരിച്ചിരുന്ന പനാജി സീറ്റ് നിഷേധിച്ചതോടെയാണ് ഉത്പല്‍ ബി.ജെ.പിയില്‍ നിന്നും പടിയിറങ്ങിയത്. പാര്‍ട്ടി തനിക്ക് സീറ്റ് നിഷേധിച്ചുവെന്നും അവസരവാദിയായ ഒരാള്‍ക്കാണ് പനാജിയില്‍ ഇപ്പോള്‍ സീറ്റ് നല്‍കാന്‍ ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് മാത്രമല്ല പൊതുജനങ്ങളില്‍ നിന്നും തനിക്ക് പിന്തുണ കിട്ടുന്നുണ്ടെന്ന് ഉത്പല്‍ പരീക്കര്‍ പറഞ്ഞു. സ്വന്തം ആദര്‍ശങ്ങള്‍ക്ക് അനുസരിച്ചുള്ള നിലപാടെടുക്കാന്‍ സമയമായെന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ടാണ് സ്വതന്ത്ര നിലപാടുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News