പുതിയ റബ്ബർ, സുഗന്ധവിള നിയമ ബില്ലുകൾ കർഷക രക്ഷയ്ക്കാവണം : മന്ത്രി പി പ്രസാദ്

രാജ്യത്തെ റബ്ബർ കർഷകരെയും സുഗന്ധവിള കർഷകരെയും തകർക്കുന്ന തരത്തിൽ റബ്ബർ, സുഗന്ധവിള നിയമങ്ങൾ രൂപീകരിക്കുന്നത് കർഷക വിരുദ്ധ നടപടിയാണെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു.

കർഷകരെ അവഗണിച്ചുകൊണ്ട് ധൃതഗതിയിൽ നിയമം രൂപീകർക്കാനുള്ള തീരുമാനം ഗുണകരമാവില്ല. കർഷകരുടെ ആശങ്കകൾ അകറ്റി അവരുമായി ചർച്ച ചെയ്തു മാത്രമേ നിയമ നിർമാണം നടത്താവൂ.

ഈ രണ്ട് കാർഷിക നിയമങ്ങളും ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരളത്തെ ആണ്. അതിനാൽ സംസ്ഥാന സർക്കാരിന്റെ കൂടി നിർദ്ദേശങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും വിശദമായ ചർച്ചകൾ ആവശ്യമാണെന്നും അതിനായി കൂടുതൽ സമയം അനുവദിക്കണമെന്നും കേന്ദ്രത്തിനെഴുതിയ കത്തിൽ സൂചിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News