ധീരജ് കൊലപാതകം: നിഖിൽ പൈലിയുടേയും, ജെറിൻ ജോജോയുടേയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നിഖിൽ പൈലിയുടേയും, ജെറിൻ ജോജോയുടേയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

കേസിലെ മറ്റു പ്രതികളായ നിതിൻ ലൂക്കോസ്, ജിതിൻ ഉപ്പുമാക്കൽ, ടോണി തേക്കിലക്കാടൻ എന്നിവരുടെ കസ്റ്റഡി കാലാവധി ഇരുപതാം തീയതി അവസാനിച്ചിരുന്നു. കേസിലെ സുപ്രധാന തെളിവായ ധീരജിനെ കൊലപ്പെടുത്താൻ  ഉപയോഗിച്ച കഠാര ഇനിയും  കണ്ടെത്താനായിട്ടില്ല. നിഖിൽ പൈലിയുമായി പോലീസ് മൂന്നുദിവസം തിരച്ചിൽ നടത്തി.

ഡമ്മി പരീക്ഷണം ചെയ്തും, മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചും കത്തി കണ്ടെത്താൻ ശ്രമിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. കൊലപാതകത്തിന് ശേഷം കാറിൽ രക്ഷപ്പെടവേ റോഡിനരുകിലെ വനത്തിലേക്ക്  കത്തി വലിച്ചെറിഞ്ഞു എന്ന് നിഖിൽ പൈലി പോലീസിന്  നൽകിയ മൊഴി പ്രകാരമായിരുന്നു ഇവിടം കേന്ദ്രീകരിച്ചുള്ള തിരച്ചിൽ.

ഈ സാഹചര്യത്തിൽ ഒന്നും രണ്ടും പ്രതികളായ നിഖിലിനേയും, ജെറിനെയും പൊലീസ് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറാംപ്രതി സോയി മോൻ സണ്ണിയുടെ കസ്റ്റഡി അപേക്ഷയും പോലീസ് സമർപ്പിച്ചിട്ടുണ്ട്. കസ്റ്റഡി അപേക്ഷ മുട്ടം ജില്ലാക്കോടതി ഇന്ന് പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here