ആശങ്കയുയര്‍ത്തി രാജ്യത്ത് കൊവിഡ് വ്യാപനം കുത്തനെ ഉയരുന്നു

രാജ്യത്തെ കൊവിഡ് വ്യാപനം ദിനം പ്രതി വർധിക്കുകയാണ്. കർണാടകയിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നത് ആശങ്കയാണെന്ന് കർണാടക സർക്കാർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം 48,049 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തമിഴ് നാട്ടിൽ 29,870 പേർക്കാണ് ഇന്നലെ കൊവിഡ് റിപ്പോർട്ട്‌ ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പടെ കോവിഡ് കേസുകൾ വർധിക്കുകയാണ്.

അതേസമയം മൂന്നാം തരംഗത്തിന്റെ തുടക്കത്തിൽ തീവ്ര വ്യാപനം റിപ്പോർട്ട്‌ ചെയ്ത നഗരങ്ങളായ ദില്ലിയിലും മുംബയിലും കോവിഡ് കേസുകൾ കുത്തനെ കുറയുകയാണ്.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 30%മായി ഉയർന്ന ദില്ലിയിൽ നിലവിൽ പോസിറ്റിവിറ്റി നിരക്ക് 18% മാണ്.. 10,756 കേസുകളാണ് ദില്ലിയിൽ റിപ്പോർട്ട്‌ ചെയ്തത്. മുബൈയിൽ 5008പേർക്കാണ് കൊവിഡ് റിപ്പോർട്ട്‌ ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News