തൃക്കാക്കര നഗരസഭക്കെതിരായ അഴിമതി: പണം തിരികെ നല്‍കി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം

തൃക്കാക്കര നഗരസഭക്കെതിരെ ഉയര്‍ന്ന പൂക്കള്‍ അഴിമതിയില്‍ പണം തിരികെ നല്‍കി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. ഡിസിസി അധ്യക്ഷന്‍ നാല് ലക്ഷത്തോളം രൂപ നഗരസഭയ്ക്ക് കൈമാറിയതായി അധ്യക്ഷ അജിതാ തങ്കപ്പന്‍ പറഞ്ഞു.

അതേസമയം അഴിമതിപ്പണം തിരികെ നല്‍കിയാലും കുറ്റം ഇല്ലാതാകുന്നില്ലെന്നും വിജിലന്‍സ് അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പി ടി തോമസിന്‍റെ പൊതുദര്‍ശനവുമായി ബന്ധപ്പെട്ട അഴിമതി ആരോപണം വിവാദമായതോടെ പണം തിരികെ നല്‍കി തടിയൂരുകയാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം.

പ്രതിപക്ഷം നിരന്തരമായി സമരം ചെയ്യുകയും വിജിലന്‍സിന് പരാതി നല്‍കുകയും ചെയ്തതോടെ ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പണം ചെക്കായി നഗരസഭയ്ക്ക് കൈമാറി. അധ്യക്ഷ അജിതാ തങ്കപ്പന്‍ മാധ്യമങ്ങളെ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.

എന്നാല്‍ അഴിമതിപ്പണം തിരികെ നല്‍കിയാല്‍ കുറ്റം ഇല്ലാതാകുന്നില്ലെന്ന് പ്രതിപക്ഷം തുറന്നടിച്ചു. തങ്ങള്‍ ഉന്നയിച്ച ആരോപണം ശരിയാണെന്ന് തെളിഞ്ഞതായും 15ാം ഡിവിഷന്‍ കൗണ്‍സിലര്‍ പി സി മനൂപ്.

ഒരു പൂവ് പോലും പറിക്കരുതെന്ന് പറഞ്ഞ പിടിക്കായി 1.27 ലക്ഷം രൂപയുടെ പൂക്കളുടെ ബില്ലായിരുന്നു അധ്യക്ഷ അജിതാ തങ്കപ്പന്‍ പണമാക്കി മാറ്റിയത്. സംഭവം വിവാദമായതോടെ പണം തിരികെ നല്‍കി മുഖം രക്ഷിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News