യുപി തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോള്‍ ബിജെപിക്ക് വെല്ലുവിളി ആയി സീറ്റ് തര്‍ക്കം

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോള്‍ ബിജെപിക്ക് വെല്ലുവിളി ആകുന്നത് സീറ്റ് തര്‍ക്കം. ബന്ധുക്കള്‍ക്ക് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്തിയതിനൊപ്പം ചന്ദ്രശേഖര്‍ ആസാദ് യോഗിക്കെതിരെ മത്സരിക്കുന്നതും ബിജെപിക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. യുപി യില്‍ കോണ്‍ഗ്രസിന്റെ മുഖം താനാണെന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചു.

ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയില്‍ സീറ്റ് തര്‍ക്കങ്ങള്‍ സജീവമാകുകയാണ്. കേന്ദ്ര മന്ത്രിമാരും ഗവര്‍ണര്‍മാരും എം പിമാരും തങ്ങളുടെ ബന്ധുക്കള്‍ക്ക് മത്സരിക്കുന്നതിന് സീറ്റുകള്‍ തേടി രംഗത്ത് എത്തിയത് ബിജെപിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

കേന്ദ്ര മന്ത്രിമാരായ എസ് പി സിംഗ് ബാഗേല്‍, കൗശല്‍ കിഷോര്‍, ഗവര്‍ണര്‍മാരായ കല്‍രാജ് മിശ്ര, ഫാഗു ചൗഹാന്‍, എം പിമാരായ റീത്ത ബഹുഗുണ ജോഷി, രവീന്ദ്ര കുശ്വാഹ തുടങ്ങി നിരവധി നേതാക്കളാണ് വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ ബന്ധുക്കള്‍ക്ക് സീറ്റ് തേടി രംഗത്ത് എത്തിയത്.

അതേസമയം യുപി തെരഞ്ഞെടുപ്പിന്റെ കളത്തിലേക്ക് കോണ്‍ഗ്രസ് ഇതുവരെ സജീവമായിട്ടില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെ പാര്‍ട്ടിയുടെ മുഖമാണ് താനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചു. എന്നാല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തില്‍ നിന്ന് പ്രിയങ്ക ഗാന്ധി ഒഴിഞ്ഞുമാറി. മത്സരിക്കുന്ന കാര്യത്തിലും മാണ്ഡലത്തിന്റെ കാര്യവും നിലവില്‍ തീരുമാനിച്ചിട്ടില്ലെന്നും പ്രിയങ്ക കൂട്ടി ചേര്‍ത്തു.

പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് യുപി തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ യൂത്ത് മാനിഫെസ്റ്റോ പുറത്തിറക്കിയ ശേഷമായിരുന്നു പ്രിയങ്കയുടെ വെളിപ്പെടുത്തല്‍. അതിനിടെ നിര്‍ഭയ, ഹാഥ്‌റസ് കേസുകള്‍ വാദിച്ച സുപ്രീംകോടതി അഭിഭാഷക സീമ കുശ്വാഹ ബിഎസ്പി യില്‍ ചേര്‍ന്നതും.

യോഗി ആദിത്യനത്തിനെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് മത്സരിക്കുന്നതും ബിജെപിക്ക് വെല്ലുവിളിആയി മാറിയിട്ടുണ്ട്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News