കാനഡയില്‍ കൈക്കുഞ്ഞുള്‍പ്പെടെ നാലംഗ ഇന്ത്യന്‍ കുടുംബം മഞ്ഞില്‍പുതഞ്ഞ് മരിച്ചു

യുഎസ് കാനഡ അതിര്‍ത്തിയില്‍ കൈക്കുഞ്ഞുള്‍പ്പെടെ നാലംഗ ഇന്ത്യന്‍ കുടുംബം മഞ്ഞില്‍ പുതഞ്ഞുമരിച്ചു. മരിച്ച നാലുപേരുടെ പൗരത്വം കാനഡയിലെ ഇന്ത്യന്‍ സ്ഥാനപതി അജയ് ബിസാരിയ സ്ഥിരീകരിച്ചു. കനേഡിയന്‍ അതിര്‍ത്തി നഗരമായ എമേഴ്സണിനടുത്താണ് അപകടം.

ബുധന്‍ രാവിലെ കുടുംബം അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതാണെന്ന് മാനിറ്റോബ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് (ആര്‍സിഎംപി) വൃത്തങ്ങള്‍ അറിയിച്ചു.

മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും ഇന്ത്യന്‍ സംഘം അപകട സ്ഥലത്തേക്ക് തിരിച്ചതായും ഇന്ത്യന്‍ സ്ഥാനപതി അജയ് ബിസാരിയ അറിയിച്ചു.

ഇവിടെ മൈനസ് പൂജ്യം ഡിഗ്രിയിലും താഴെയാണ് താപനില.അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ കാനഡയിലെയും യുഎസിലെയും ഇന്ത്യന്‍ സ്ഥാനപതിമാരോട് ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel