രാജ്യത്ത് ഒമൈക്രോൺ കേസുകളുടെ എണ്ണം 10,050 ആയി ഉയർന്നു

രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമായി തുടരുമ്പോഴും കൊവിഡ് കേസുകൾ ഉയരുകയാണ്. കഴിഞ്ഞ ദിവസം  3,37,704 പേർക്ക് കോവിഡ് ബാധിച്ചപ്പോൾ 488 മരണവും റിപ്പോർട്ട് ചെയ്തു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.22%ആണ്… നിലവിൽ 21,13,365 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 10,050 ആയി ഉയർന്നു.

കർണാടകയിൽ കഴിഞ്ഞ ദിവസം 48,049 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തമിഴ് നാട്ടിൽ 29,870 പേർക്കാണ് ഇന്നലെ കൊവിഡ് റിപ്പോർട്ട്‌ ചെയ്തത്.

അതെ സമയം മൂന്നാം തരംഗത്തിന്റെ തുടക്കത്തിൽ തീവ്ര വ്യാപനം റിപ്പോർട്ട്‌ ചെയ്ത നഗരങ്ങളായ ദില്ലിയിലും മുംബയിലും കൊവിഡ് കേസുകൾ കുത്തനെ കുറയുകയാണ്. 10,756 കേസുകളാണ് ദില്ലിയിൽ റിപ്പോർട്ട്‌ ചെയ്തത്. മുബൈയിൽ 5008പേർക്കാണ് കൊവിഡ് റിപ്പോർട്ട്‌ ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News