സംസ്ഥാനത്ത് നാളെ അവശ്യ സര്‍വീസുകള്‍ മാത്രം; ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ നാളെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയിലാണ്. തിരുവനന്തപുരം,എറണാകുളം,കോഴിക്കോട്,തൃശൂര്‍ ജില്ലകളില്‍ അതിതീവ്ര വ്യാപനമാണ്.

അവശ്യ സര്‍വീസുകള്‍ക്ക് ഇളവ്

  • വിവാഹം, മരണാനനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍.

  • അടിയന്തര വാഹന അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ക് ഷോപ്പുകള്‍ തുറക്കാം.

  • ഹോട്ടലുകളിലെയും റിസോര്‍ട്ടുകളിലെയും സ്റ്റേ വൗച്ചേഴ്സ് ഹാജരാക്കിയാല്‍ വിനോദസഞ്ചാരികളുടെ കാറുകളും ടാക്‌സി വാഹനങ്ങളും അനുവദിക്കും.

  • ഞായറാഴ്ച ജോലിചെയ്യേണ്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി സഞ്ചരിക്കാം.

  • പരീക്ഷകള്‍ക്ക് പോകുന്നവര്‍ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍ കൈവശംവെച്ച് യാത്രചെയ്യാം.

  • ദീര്‍ഘദൂരയാത്ര കഴിഞ്ഞെത്തുന്നവര്‍ തീവണ്ടി, ബസ്, വിമാന യാത്രാ രേഖകള്‍ കാട്ടിയാല്‍ സഞ്ചരിക്കാം.

സംസ്ഥാനങ്ങളിലെ ക്ലസ്റ്ററുകള്‍ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് ക്ലസ്റ്റര്‍ മാനേജ്മെന്റ സംവിധാനം ഏര്‍പ്പെടുത്തി. നാളെ സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണം.

രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ പ്രവര്‍ത്തിക്കുന്നവ

  • റെസ്റ്റോറന്റുകള്‍, ബേക്കറികള്‍ പാഴ്‌സലുകള്‍ക്കായി തുറക്കാം.

  • പലവ്യഞ്ജനങ്ങള്‍, പഴം, പച്ചക്കറികള്‍, പാലും പാലുത്പന്നങ്ങളും വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, ഇറച്ചിക്കടകള്‍, കള്ളുഷാപ്പുകള്‍.

  • കൂറിയര്‍, ഇ-കോമേഴ്സ് പ്രവര്‍ത്തനങ്ങള്‍.

ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമായതിനാല്‍ ഇന്ന് കടകളിലും മറ്റും തിരക്കിന് സാധ്യതയുണ്ട്. നിയന്ത്രിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.

കോവിഡ് വ്യാപനംതീവണ്ടികള്‍ റദ്ദാക്കി

തിരുവനന്തപുരം/കൊച്ചി: കോവിഡ് വ്യാപനതീവ്രത കൂടിയതോടെ എട്ടു തീവണ്ടികള്‍ റദ്ദാക്കിയതായി ദക്ഷിണറെയില്‍വേ അധികൃതര്‍ അറിയിച്ചു.

കെഎസ്ആര്‍ടിസി ഞായറാഴ്ച യാത്രക്കാരുടെ ആവശ്യമനുസരിച്ചായിരിക്കും സര്‍വീസ് നടത്തുക. പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സര്‍വീസ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News