മുംബൈയില്‍ 20 നിലകളുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം; 2 മരണം; 15 പേര്‍ക്ക് പരിക്ക്

ദക്ഷിണ മുംബൈയിലെ 20 നില കെട്ടിടത്തിലാണ് ശനിയാഴ്ചയുണ്ടായ വന്‍ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.

ടാര്‍ദേവില്‍ ഭാട്ടിയ ആശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന താമസ സമുച്ചയമായ കമല ടവറിന്റെ 18-ാം നിലയില്‍ രാവിലെ 7.30 ഓടെയാണ് സംഭവം. അഗ്‌നിശമന സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ ജനറല്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു, അവരുടെ നില തൃപ്തികരമാണ്. ഒരാള്‍ ഐസിയുവിലാണ്, അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

മുംബൈ മേയര്‍ കിഷോരി പെഡ്നേക്കര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കെട്ടിടത്തിലെ താമസക്കാരായ പ്രായമായ ആറ് പേര്‍ക്ക് ഓക്സിജന്‍ സപ്പോര്‍ട്ട് സിസ്റ്റം ആവശ്യമാണെന്നും അവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News