ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍; സ്വന്തം പാര്‍ട്ടി നേതാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ആരോപണം

തിരുവനന്തപുരത്ത് വലിയവിളയില്‍ ആര്‍എസ്.എസ് പ്രവര്‍ത്തകന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. പേയാട് സ്വദേശി പ്രകാശിന്റെ മരണത്തിന് രണ്ടുമണിക്കൂര്‍ മുന്‍പ് ആര്‍എസ്എസ് നേതാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചൂവെന്ന് സഹോദരന്റെ വെളിപ്പെടുത്തല്‍. ബന്ധുക്കള്‍ ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.

ഒരു ചുമരിനപ്പുറം സ്വന്തം മകന്‍ പിടഞ്ഞുമരിക്കുമ്പോള്‍ ഒന്നും ചെയ്യാനാകാതെ നിസാഹമായി കിടക്കുകയായിരുന്നു പ്രകാശിന്റെ അമ്മ. ഒന്ന് എണീക്കാന്‍ പോലും ആകാത്ത കിടരോഗിയായിട്ട് 7 വര്‍ഷമായി, തൊട്ടടുത്ത് മുറിയില്‍ മുത്തശ്ശിയും നാലുവര്‍ഷമായി കിടപ്പിലാണ്. ഇവര്‍ക്ക് ആശ്രയമായ മകനാണ് പൊടുന്നനെ ജീവനൊടുക്കിയത്.

വലിയവിള കുണ്ടമണ്‍കടവിലെ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു മരിച്ച പ്രകാശ്, മരണത്തിന് രണ്ടു മണിക്കൂര്‍ മുന്‍പ് സഹപ്രവര്‍ത്തകര്‍ തന്നെ പ്രകാശിനെ വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, വീട്ടിലെത്തിയ പ്രകാശ് മനംനൊന്ത് ആത്മഹത്യചെയ്തൂവെന്നാണ് സഹോദരന്‍ പ്രശാന്തന്‍ പൊലീസിന് നല്‍കിയിരിക്കുന്ന പരാതി. ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രദേശത്തെ സജീവ പ്രവര്‍ത്തകരാണ് പ്രതികള്‍

വ്യക്തിപരമായ വൈര്യാഗ്യമാണ് മര്‍ദ്ദനത്തിന് കാരണമാണ് ബന്ധുക്കളുടെ ആരോപണം. സ്വന്തം സംഘടനയിലെ സഹപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ചതിന്റെ കാരണം വ്യക്തമാക്കനാനോ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാനോ ആര്‍എസ്എസ് ബിജെപി നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടുമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here