കൊവിഡ് വ്യാപനം; തിരുവനന്തപുരം നഗരസഭ നടത്താനിരുന്ന പൊതുപരിപാടികള്‍ മാറ്റിവച്ചു; മേയര്‍ ആര്യ രാജേന്ദ്രന്‍

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരസഭ നടത്താനിരുന്ന പൊതുപരിപാടികള്‍ മാറ്റിവെച്ചതായി മേയര്‍ ആര്യ രാജേന്ദ്രന്‍. രോഗ പ്രതിരോധത്തിനുള്ളതെല്ലാം ജില്ലയില്‍ സജ്ജമായാതായി മേയര്‍ അറിയിച്ചു. നഗരസഭ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.

ഡോക്ടര്‍മാര്‍ നേഴ്‌സുമാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ കണ്‍ട്രോള്‍ റൂമിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. ആവശ്യക്കാര്‍ക്ക് 24 മണിക്കൂര്‍ മൊബൈല്‍ മെഡിക്കല്‍ സേവനവും ലഭ്യമാണ്.

ആംബുലന്‍സ് സൗകര്യം മറ്റ് മെഡിക്കല്‍ സേവനങ്ങള്‍ അടിയന്തര ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഈ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതാണ് ഫോണ്‍ നമ്പര്‍ 0471 2377702, 0471 2377706, 9496434430

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News