കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി

കുടുംബ വഴക്കിനെ തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ തലക്ക് അടിയേറ്റ് യുവാവ് മരിച്ചു. പാലക്കാട് വടക്കഞ്ചേരി പുതുക്കോട് തച്ചനടി ചന്തപ്പുരയിലാണ് സംഭവം. തമിഴ്‌നാട് സ്വദേശിയായ അബ്ബാസാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പരിക്കേറ്റ അബ്ബാസിനെ തൃശൂര്‍ മെഡിക്കല്‍ കോളെജിലെത്തിച്ചെങ്കിലും രാവിലെയോടെ മരിച്ചു.

മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. പ്രതികളായ ബന്ധുക്കളെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here