ഗൂഢാലോചന നടന്നു; ദിലീപിനെതിരെ വീഡിയോ ദൃശ്യങ്ങളുണ്ടെന്ന് പ്രോസിക്യൂഷന്‍

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതെത്തുടര്‍ന്നാണ് അവധി ദിനമായിട്ടും ഇന്ന് പ്രത്യേക സിറ്റിംഗിന് തീരുമാനിച്ചത്.

കോടതിയില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ദിലീപിനെതിരെ വീഡിയോകള്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപിനെയടക്കം കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന് ആവര്‍ത്തിക്കുകയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍.

ദിലീപാണ് ഗൂഢാലോചനയുടെ സൂത്രധാരനെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നത് അസാധാരണ സാഹചര്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാവനയില്‍ മെനഞ്ഞ കാര്യങ്ങളാണ് പുതിയ വെളിപ്പെടുത്തലിന് പിന്നിലെന്നും തനിക്കെതിരെ ചുമത്തിയത് കള്ളക്കേസാണെന്നുമാണ് ദിലീപിന്റെ വാദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News