മുംബൈയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; ഏഴ്‌ മരണം

മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. മുംബൈയിലെ ടാര്‍ഡിയോയില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര്‍ മരിച്ചു. 20 നില കെട്ടിടത്തിന്റെ 18ാം നിലയിലാണ് തീപടര്‍ന്നത്.

അഗ്‌നിശമന സേനയുടെ 13 യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായും മുംബൈ മേയര്‍ കിഷോരി പെഡ്നേക്കര്‍ പറഞ്ഞു. തീപിടിത്തത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചലരുടെ നില ഗുരുതരമാണ്. മുംബൈയിലെ ടാര്‍ഡിയോ മേഖലയിലെ കമല ബില്‍ഡിങിലാണ് ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ തീപിടിത്തമുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News