കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന് നിയമോപദേശം

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാമെന്ന് നിയമോപദേശം. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജില്ലാ പൊലീസ് മേധാവിക്ക് നിയമോപദേശം കൈമാറി. അതിജീവിതയക്കുവേണ്ടി അഭിഭാഷകന്‍ ജോണ്‍ എസ്.റാഫും അപ്പീല്‍ നല്‍കും.

ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതിവിധിയില്‍ പൊലീസും പ്രോസിക്യൂഷനും വലിയ അസംതൃപ്തര്‍ ആയിരുന്നു. ഇതിനെ തുടര്‍ന്നാണ് അപ്പീല്‍ നല്‍കുന്നതിന്റെ ആദ്യപടി എന്നോണം കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ബാബുവില്‍ നിന്ന് ജില്ലാ പോലീസ് മേധാവി നിയമോപദേശം തേടിയത്.

വിചാരണ കോടതി വിധിയിലെ പിഴുവുകള്‍ ചൂണ്ടിക്കാട്ടി അപ്പീല്‍ നല്‍കണമെന്നു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എസ് പിക്ക് നല്‍കിയ നിയമോപദേശത്തില്‍ പറയുന്ന്. പ്രതിയുടെ വിശ്വാസത്തിലധിഷ്ടിതമായ അധികാരം കോടതിയില്‍ തെളിയിക്കാനും ആരോപണ വിധേയമായ ദിവസങ്ങളില്‍ മഠത്തില്‍ വന്ന് താമസിച്ചുവെന്ന് തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞുവെന്ന് നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അതിനാല്‍ പിന്നീട് നടന്ന കാര്യങ്ങളിലെ ഇരയുടെ മൊഴി വിശ്വസനീയമല്ലെന്ന കോടതിയുടെ കണ്ടെത്തല്‍ 2013 ലെ നിര്‍ഭയ കേസിന് ശേഷം ബലാല്‍സംഗ നിയമ ഭേദഗതിയിലെ നിയമങ്ങള്‍ക്കെതിരാണ്. പരാതിക്കാരിയുടെ മൊഴിയിലെ നിസാര പൊരുത്തക്കേടുകള്‍ പര്‍വതികരിച്ച് വിശ്വാസ്യയോഗ്യമല്ലെന്ന കണ്ടെത്തല്‍ ശരിയല്ല. പകരം ഈ പൊരുത്തക്കേടുകള്‍ വിശ്വാസിത വര്‍ധിപ്പിക്കുന്നതാണ്. തത്ത പറയുന്ന പോലുള്ള മൊഴികളാണ് അവിശ്വസിക്കേണ്ടതെന്ന് സുപ്രീംകോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും നിയമോപദേശത്തില്‍ പറയുന്നു.

അതിജീവതയെ മോശക്കാരിയായി ചിത്രീകരിക്കാന്‍ ഇവരുടെ തന്നെ ബന്ധുവിന്റെ പരാതി പരിഗണിച്ച കോടതി, അതേയാള്‍ കോടതിയില്‍ നേരിട്ട് ഇരയ്ക്കനുകൂലമായി നല്‍കിയ മൊഴി മുഖവിലയ്‌ക്കെടുത്തില്ല. റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയ താന്‍ തന്നെയാണെന്ന് കോടതിയില്‍ വന്ന ഡോക്ടര്‍ മൊഴി നല്‍കിയിരുന്നു. എന്നിട്ടും മെഡിക്കല്‍ എവിഡന്‍സിലെ ഡോക്ടറുടെ മൊഴി വിശ്വാസത്തിലെടുത്തില്ല.

പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ, ചില നിലനില്‍ക്കാത്ത സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പരിഗണിക്കാതിരുന്നത് ശരിയായില്ലന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്ന് ഹൈകോടതിയില്‍ അപ്പീല്‍ നല്‍കുന്നതു സംബന്ധിച്ച കത്ത് ഡിജിപി വഴി സര്‍ക്കാരിന് കൈമാറും. ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷനാണ് അപ്പീല്‍ നല്‍കേണ്ടത്. അതേസമയം ഇരയായ കന്യാസ്ത്രീയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. അഭിഭാഷകന്‍ ജോണ്‍ എസ്. റാഫ് ഇരയ്ക്കായി ഹര്‍ജി സമര്‍പ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News