ഞായറാഴ്ച കള്ള് ഷാപ്പുകള്‍ മാത്രം; ബാറുകളും മറ്റു മദ്യക്കടകളും അടക്കണം

ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും ബാറുകളും ഞായറാഴ്ച പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത ഞായറാഴ്ചയും ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ല. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടുത്ത രണ്ടു ഞായറാഴ്ചകളിലും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്.

അതേസമയം, കള്ളുഷാപ്പുകള്‍ ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കും. ഹോട്ടലുകള്‍, പഴംപച്ചക്കറി, പലചരക്ക്പാല്‍, മത്സ്യംമാംസം എന്നിവ വില്‍ക്കുന്ന കടകള്‍ക്കും ഞായറാഴ്ച രാവിലെ 7 മുതല്‍ രാത്രി 9 വരെ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം. ഹോട്ടലുകളും ബേക്കറികളും തുറന്ന് പ്രവര്‍ത്തിക്കുമെങ്കിലും പാഴ്സല്‍ വിതരണവും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതുവരെ ഇ കൊമേഴ്സ്, കൊറിയര്‍ സേവനങ്ങള്‍ക്ക് തടസമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News