ലോകകപ്പിലും കൊവിഡ് ആശങ്ക: ഇന്ത്യൻ സ്ക്വാഡിൽ ഇനി 12 പേർ മാത്രം

അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ വൻ പ്രതീക്ഷകളുമായി രം​ഗത്തുള്ള ഇന്ത്യക്ക് ആശങ്കയായി കൊവിഡ് ബാധ. ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിൽ യുഗാണ്ടയെ നേരിടുന്ന ഇന്ത്യൻ സ്ക്വാഡിൽ കൊവിഡ് ബാധിക്കാത്തതായി 12 പേർ മാത്രമാണുള്ളത്. ഇന്ത്യൻ സമയം വൈകിട്ട് 6.30നു മത്സരം തുടങ്ങും.

17 അം​ഗ സ്ക്വാഡിൽ അഞ്ച് പേർക്കാണ് ഇതുവരെ കൊവി‍ഡ് ബാധിച്ചത്. ക്യാപ്റ്റൻ യഷ് ദൂലും വൈസ് ക്യാപ്റ്റൻ ഷെയ്ക് റഷീദും ഇതിലുൾപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇവർക്ക് പകരമായി അഞ്ച് താരങ്ങളെ ബിസിസിഐ അയിച്ചിട്ടുണ്ട്. എന്നാൽ അവർ ഇന്നത്തെ മത്സരത്തിൽ സ്ക്വാഡിലുൾപ്പെടുമോയെന്നത് വ്യക്തമല്ല. കഴിഞ്ഞ മത്സരത്തിൽ അയർലൻഡിനെ 174 റൺസിനു കീഴടക്കിയ അതേടീമിനെത്തന്നെ ഇന്നും കളത്തിലിറക്കാനാണു സാധ്യത.

നേരത്തേ തന്നെ ക്വാർട്ടർ ഫൈനൽ ഉറപ്പാക്കിയ ഇന്ത്യയ്ക്ക് ഇന്നത്തെ കളി കേവലമൊരു ചടങ്ങുതീർക്കലാണെന്ന് ആശ്വസിക്കാം. എന്നാൽ നോക്കൗട്ട് പോരാട്ടങ്ങൾ അടുത്തദിവസങ്ങൾ തുടങ്ങാനാരിക്കെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമടക്കം കൊവിഡ് ബാധിച്ച് പുറത്തിരിക്കുന്നത് ഇന്ത്യയുടെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News