ദിലീപ് ചോദ്യം ചെയ്യലിന് ഹാജരാകണം

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ നാളെ മുതല്‍ 3 ദിവസത്തേക്ക് ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി.  പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകണമെന്നും ചോദ്യം ചെയ്യലിന് ശേഷം ഹർജി വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

ഗൂഢാലോചന കേസിൽ ആവശ്യമെങ്കിൽ ദിവസവും രാവിലെ അഞ്ചോ ആറോ മണിക്കൂറോ ചോദ്യം ചെയ്യലിന് ഹാജാരാകാൻ തയാറാണെന്ന് ദിലീപ് കോടതിയെ അറിയിച്ചു. ജാമ്യത്തിനുള്ള ഉപാധിയായിട്ടാണ് ഇക്കാര്യം മുന്നോട്ടു വച്ചത്.

ജാമ്യ ഹർജികൾ വ്യാ‍ഴാ‍ഴ്ച വീണ്ടും പരിഗണിക്കും. ഞായർ തിങ്കൾ ചൊവ്വ ദിവസങ്ങളിൽ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരാകണം. രാവിലെ 9 മുതൽ വൈകിട്ട് 8 വരെ ചോദ്യം ചെയ്യും. ദിലീപ് ഉൾപ്പടെ 5 പ്രതികളും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവണം.

ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതെത്തുടര്‍ന്നാണ് അവധി ദിനമായിട്ടും ഇന്ന് പ്രത്യേക സിറ്റിംഗിന് തീരുമാനിച്ചത്.

കോടതിയില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ദിലീപിനെതിരെ വീഡിയോകള്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപിനെയടക്കം കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന് ആവര്‍ത്തിക്കുകയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍.

ദിലീപാണ് ഗൂഢാലോചനയുടെ സൂത്രധാരനെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നത് അസാധാരണ സാഹചര്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാവനയില്‍ മെനഞ്ഞ കാര്യങ്ങളാണ് പുതിയ വെളിപ്പെടുത്തലിന് പിന്നിലെന്നും തനിക്കെതിരെ ചുമത്തിയത് കള്ളക്കേസാണെന്നുമാണ് ദിലീപിന്റെ വാദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News