കോഴിക്കോട് സൗത്ത് മണ്ഡലം പിരിച്ചു വിട്ടത് സലാം നേരത്തെ തയ്യാറാക്കിയ പദ്ധതി; ടെലിഫോണ്‍ സംഭാഷണം പുറത്ത്

മുസ്ലിംലീഗിലെ രൂക്ഷമായ വിഭാഗീയത മറനീക്കി പുറത്ത്. ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്റെ ടെലിഫോണ്‍ സംഭാഷണമാണ് പുറത്തായത്. മുതിര്‍ന്ന നേതാവും ലീഗ് ജില്ലാ വൈസ്പ്രസിഡന്റുമായ കെ. മൊയ്തീന്‍ കോയക്കെതിരെ രൂക്ഷമായ പരാമര്‍ശമാണ് സലാം നടത്തുന്നത്. കോഴിക്കോട് സൗത്ത് മണ്ഡലം പിരിച്ചു വിട്ടത് സലാം നേരത്തെ തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണെന്നാണ് വ്യക്തമാകുന്നത്.

തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വോട്ടുകള്‍ വാങ്ങുമെന്ന ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് ലീഗ് ജനറല്‍ സെക്രട്ടറി പി.എംഎ സലാമിന്റെ മറ്റൊരു വിവാദ ഓഡിയോ കൂടി പുറത്ത് വന്നത്. കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ച് വിട്ടത് തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരിലല്ല,മറിച്ച് വിഭാഗിയതയുടെ പേരിലാണ് എന്ന് വ്യക്തമാക്കുന്നതാണ് സലാമിന്റെ ഫോണ്‍ സംഭാഷണം.

മണ്ഡലം കമ്മിറ്റി പിരിച്ച് വിടാന്‍ തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ സലാംഗ്രൂപ്പ് ധാരണയാക്കിയതായാണ് വ്യക്തമാകുന്നത്. മുസ്ലീംലീഗിനകത്ത് കഴിഞ്ഞ കുറേ കാലങ്ങളായുള്ള വിഭാഗിയത സലാമിന്റെ വാക്കുകളിലൂടെ മറ നീക്കി പുറത്ത് വരുന്നുണ്ട്. ലീഗിന്റെ മുതിര്‍ന്ന നേതാവും കോഴിക്കോട് ജില്ലാവൈസ് പ്രസിഡന്റുമായ കെ.മൊയ്തീന്‍കോയക്കെതിരെ കടുത്ത പരാമര്‍ശമാണ് സലാം നടത്തുന്നത്

ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വിവാദസംഭാഷണങ്ങള്‍ തുടര്‍ച്ചയായി പുറത്ത് വരുന്നത് ലീഗിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സലാമിനെതിരെ പാര്‍ട്ടിക്കകത്തും പുറത്തും ശക്തമായി പ്രതികരിക്കാനാണ് സലാംവിരുദ്ധ പക്ഷത്തിന്റെ നീക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News