ഗൂഢാലോചന കേസ്: ദിലീപിനെ ചോദ്യം ചെയ്യും; ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദിലീപിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി . ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 11 മണിക്കൂര്‍ വീതം ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന് കോടതി അനുമതി നല്‍കിയത്. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച് ഇടക്കാല ഉത്തരവിലൂടെയാണ് ഇക്കാര്യം കോടതി വ്യക്തമാക്കിയത്. വ്യാഴാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും

തനിക്കെതിരെയുള്ളത് പൊലീസ് കെട്ടിച്ചമച്ച കേസാണെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ പരിശോധിച്ച കോടതി ദിലീപിനെതിരെയുള്ള ആരോപണം ഗൗരവതരമാണെന്ന് നിരീക്ഷിച്ചു. തെളിവുകള്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണ് എന്നും കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് കോടതി ഇടക്കാല ഉത്തരവിലേക്ക് കടന്നത്.

ദിലീപിനെയും മറ്റുപ്രതികളെയും വിശദമായി ചോദ്യം ചെയ്യാന്‍ പോലീസിന് കോടതി അനുമതി നല്‍കി. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 8 വരെ ചോദ്യം ചെയ്യാം. അന്വേഷണ സംഘം നിര്‍ശിക്കുന്നിടത്ത് പ്രതികള്‍ ഹാജരാകണം

വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിക്കണം. വ്യാഴാഴ്ച വരെ ദിലീപിന്റെ അറസ്റ്റ് കോടതി വിലക്കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ അന്വേഷണത്തെ സ്വാധീനിക്കുന്ന ഒരു ഇടപെടലും പ്രതികള്‍ നടത്തരുത്. ലംഘിച്ചാല്‍ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് പിന്‍വലിക്കുമെന്നും ദിലീപിന് കോടതി മുന്നറിയിപ്പുനല്‍കി.

പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട വെങ്കിലും തല്‍ക്കാലത്തേക്ക് കോടതി അനുവദിച്ചില്ല. ചോദ്യംചെയ്യല്‍ പൂര്‍ത്തിയായ ശേഷം ഇക്കാര്യത്തില്‍ അന്തിമ ഉത്തരവ് പറയും. ദിലീപിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് പ്രോസിക്യൂഷന്‍ ആരോപണം ഗൗരവതരമായ കോടതി നിരീക്ഷിച്ചു.’

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന ആരോപണം ദിലീപ് നിഷേധിച്ചു. താന്‍ പറഞ്ഞത് വെറും ശാപവാക്കുകള്‍ മാത്രമാണ് എന്നും ഗൂഢാലോചന അല്ല എന്നുമാണ് ദിലീപിന്റെ വാദം . എന്നാല്‍ 3 ദിവസത്തെ ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങളിലടക്കം കൃത്യമായ വിശദീകരണം ദിലീപിന് നല്‍കേണ്ടിവരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News