ഗോവയിൽ ബിജെപി പ്രതിസന്ധിയിൽ; സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങി നേതാക്കൾ

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നതിന് പിന്നാലെ ഗോവ ബിജെപി പ്രതിസന്ധിയിലാകുകായാണ്.

സീറ്റ് ലഭിക്കാത്തത്തിൽ പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ച ഗോവൻ മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കർ ബിജെപിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് രംഗത്തെത്തിയത്. നേട്ടങ്ങൾക്കായി ബിജെപി തന്നെ മുതലെടുക്കുകയായിരുന്നു വെന്നും ആവശ്യങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഉപേക്ഷിച്ച്ചെന്നും ലക്ഷ്മികാന്ത് പർസേക്കർ പറഞ്ഞു.

ബിജെപിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് രാജിക്ക് ശേഷം ലക്ഷ്മികാന്ത് പർസേക്കർ വ്യക്തമാക്കിയിട്ടുണ്ട്.ഇതോടെ ഗോവയിൽ ബിജെപി കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നേരത്തെ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കറും ബിജെപി വിട്ടിരുന്നു. മനോഹർ പരീക്കർ മത്സരിച്ച പനാജിയിൽ മുൻ കോൺഗ്രസ് നേതാവായ അറ്റനാസിയോ ബാബുഷ് മൊൺസെറാട്ടെയെ ആണ് ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.ഇതിന് പിന്നാലെയായിരുന്നു ഉത്പൽ പരീക്കരിന്റെ നീക്കം.

അതേസമയം, വ്യാഴാഴ്ചയായിരുന്നു ബിജെപിയുടെ 34 അംഗ സ്ഥാനാർത്ഥി പട്ടിക ഗോവയിൽ പുറത്തു വന്നത്. സീറ്റ് പ്രതീക്ഷിച്ചിരുന്ന പലർക്കും സീറ്റ് ലഭിച്ചില്ലെന്ന് മാത്രമല്ല പുതിയ ആളുകൾക്ക് സീറ്റ് നൽകുകയും ചെയ്തു. ഇതോടെയാണ് ഗോവൻ ബിജെപി യിൽ പ്രതിസന്ധി ആരംഭിച്ചത്.

ബിജെപിയിൽ സീറ്റ് ലഭിക്കാത്ത ഒരു ഡസനോളം നേതാക്കൾ സ്വന്തന്ത്രമായി മത്സരിച്ചേക്കുമെന്നാണ് സൂചനകൾ. ഉത്പൽ പരീക്കരിനും ലക്ഷ്മികാന്ത് പർസേക്കറിനും പിന്നാലെ മുൻ പൊതുമരാമത്ത് മന്ത്രിയായിരുന്നു ദീപക് പുഷ്കറും സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രനായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here