കൊവിഡ് വ്യാപനം ശക്തം; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഒമാൻ

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളുമായി ഒമാൻ. കൊ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാഗമാ​യി വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന നി​ർ​ത്തി​വെ​ക്കാ​ൻ സു​പ്രീം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

എ​ന്നാ​ൽ, മ​സ്ജി​ദു​ക​ളി​ൽ സാ​ധാ​ര​ണ പ്രാ​ർ​ഥ​ന​ക​ൾ തു​ട​രും. പ​ള്ളി​ക​ളി​ൽ 50 ശ​ത​മാ​നം പേ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്രവേ​ശ​നം അ​നു​വ​ദി​ക്കു​കയുള്ളൂ . ജ​നു​വ​രി 23 മു​ത​ൽ ര​ണ്ടാ​ഴ്ച​ത്തേ​ക്കാ​ണ് നി​യ​​ന്ത്ര​ണ​ങ്ങ​ൾ. തൊഴിൽ ഇടങ്ങളിൽ
ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം പ​കു​തി​യാ​യി കു​റ​യ്ക്ക​ണമെന്നും ജീ​വ​ന​ക്കാ​രി​ൽ പ​കു​തി​പേ​ർ മാ​ത്രം ജോ​ലി സ്ഥ​ല​ത്തെ​ത്തു​ക​യും ബാ​ക്കി പ​കു​തി​പേ​ർ വീ​ട്ടി​ൽ ഇ​രു​ന്ന് ജോ​ലി ചെ​യ്യ​ണ​മെ​ന്നു​മാ​ണ് സു​പ്രീം ക​മ്മി​റ്റി നി​ർ​ദ്ദേ​ശം.

അതേസമയം, റ​സ്റ്റാ​റ​ൻ​റു​ക​ൾ, ക​ഫെ​ക​ൾ, ക​ട​ക​ൾ, മ​റ്റു ഹാ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സു​ര​ക്ഷ മാ​ന​ദ​ന്ധ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ക്ക​ണം. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ 50 ശതമാനം പേ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. വാ​ക്സി​നേ​ഷ​ൻ, സാ​മൂ​ഹി​ക അ​ക​ലം, മാ​സ്കു​ക​ൾ ധ​രി​ക്ക​ൽ തു​ട​ങ്ങി​യ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും നി​ർ​ദ്ദേ​ശ​ത്തി​ലു​ണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News