സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയായി എം എം വർഗീസിനെ വീണ്ടും തെരഞ്ഞെടുത്തു. തൃശൂർ ഇൻഡോർ സ്‌റ്റേഡിയത്തിൽ ചേർന്ന ജില്ലാ സമ്മേളനം ഏകകണ്‌ഠമായാണ് സെക്രട്ടറിയായി എം എം വർഗീസിനെ തെരഞ്ഞെടുത്തത്.
ജില്ലാ സെക്രട്ടറിയായിരുന്ന കെ രാധാകൃഷ്‌ണൻ കേന്ദ്രകമ്മിറ്റി അംഗമായതിനെ തുടർന്ന് 2018 ജൂൺ 30നാണ് എം എം വർഗീസ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. 70 കാരനായ എം എം വർഗീസ് സിഐടിയു കേന്ദ്രവർക്കിങ് കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്നു. സിഐടിയു ജില്ലാ പ്രസിഡന്റ്, പേരാമ്പ്ര അപ്പോളോ ടയേഴ്‌സ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) പ്രസിഡന്റ്, വിദേശമദ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിരുന്നു.
അതേസമയം, 44 അംഗ ജില്ലാ കമ്മിറ്റിയില്‍ 12 പേര്‍ പുതുമുഖങ്ങളാണ്. എം എം വർഗീസ് ജില്ലാ സെക്രട്ടറിയായി തുടരും.പി.കെ. ചന്ദ്രശേഖരൻ, ടി.കെ വാസു, കെ.വി നഫീസ എന്നിവരാണ് ജില്ലാ സെക്രട്ടറിയറ്റിലെ പുതുമുഖങ്ങൾ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.