സി പി ഐ ( എം ) ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ലക്ഷദ്വീപ് ലോക്കൽ സമ്മേളനം അഗത്തി ദ്വീപിൽ നടന്നു. പാർട്ടി കേരള സംസ്ഥാന സെക്രട്ടറി യും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണൻ ഓൺലൈനായി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ദ്വീപിലെ സംഘപരിവാർ അധിനിവേശത്തെ ചെറുക്കാൻ ദ്വീപ് ജനതക്കിടയിൽ ഏറ്റവും അധികം സ്വാധീനമുള്ള പാർട്ടിയായി സി പി ഐ എം മാറണമെന്ന് അദ്ദേഹം പറഞ്ഞു. ദ്വീപിലെ മുതിർന്ന അംഗം കമറുദ്ദീൻ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾക്ക് തുടക്കമായി. വിവിധ ദ്വീപുകളിൽ നിന്നുള്ള 13 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.ഫത്തഹുദ്ധീൻ EK അദ്ധ്യക്ഷനായി.
10 അംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനം ഐക്യകണ്ഠേന തെരഞ്ഞെടുത്തു . ലക്ഷദ്വീപ് ലോക്കൽ സെക്രട്ടറിയായും, കേരള സംസ്ഥാന സമ്മേളന പ്രതിനിധിയായും ലുഖ്മാനുൽ ഹക്കീമിനെ സമ്മേളനം തെരഞ്ഞെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.