മുംബൈയില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ തുടര്‍ച്ചയായ ഇടിവ്

മുംബൈയില്‍ പുതിയ കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാഴ്ച മുന്‍പ് എക്കാലത്തെയും ഉയര്‍ന്ന പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നഗരം ഇതില്‍ നിന്നും 83 ശതമാനവും ഇടിവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. മുംബൈയില്‍ 3,568 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഒരു ദിവസം മുന്‍പ് 5,008 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ജനുവരി 7 ന് 20,971 കേസുകള്‍ രേഖപ്പെടുത്തിയ ശേഷം തുടര്‍ച്ചയായ ദിവസങ്ങളിലാണ് പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നത്

മൂന്നാം തരംഗത്തില്‍ നഗരം പ്രതീക്ഷിച്ചതിനേക്കാള്‍ കുറവ് രോഗികള്‍ മാത്രമാണ് ചികിത്സ തേടിയത്. ഇതോടെ മുംബൈയിലെ ജംബോ ചികിത്സാകേന്ദ്രങ്ങള്‍ താത്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചു.

മഹാരാഷ്ട്രയില്‍ സ്‌കൂളുകള്‍ നാളെ മുതല്‍ വീണ്ടും തുറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കോളേജുകളും ഉടന്‍ തുറന്നേക്കുമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News